ICC Test Ranking : രവീന്ദ്ര ജഡേജയ്ക്ക് നേട്ടം, വിരാട് കോലിക്ക് തിരിച്ചടി; ട്രാവിസ് ഹെഡ് ആദ്യ പത്തില്‍‌

Published : Dec 15, 2021, 08:47 PM ISTUpdated : Dec 15, 2021, 08:48 PM IST
ICC Test Ranking : രവീന്ദ്ര ജഡേജയ്ക്ക് നേട്ടം, വിരാട് കോലിക്ക് തിരിച്ചടി; ട്രാവിസ് ഹെഡ് ആദ്യ പത്തില്‍‌

Synopsis

വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍  (Jason  Holder) നയിക്കുന്ന പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിനാണ് (R Ashwin)  രണ്ടാം സ്ഥാനത്ത്. അതേസമയം ബൗളര്‍മാരുടെ പട്ടിക മാറ്റമില്ലാതെ തുടരുന്നു.

ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് (Ravindra Jadeja) നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജഡേജ മൂന്നാമതെത്തി. വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍  (Jason  Holder) നയിക്കുന്ന പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിനാണ് (R Ashwin)  രണ്ടാം സ്ഥാനത്ത്. അതേസമയം ബൗളര്‍മാരുടെ പട്ടിക മാറ്റമില്ലാതെ തുടരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്ന്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമന്‍. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. 

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ കാര്യമായ മാറ്റമുണ്ട്.  ഓസീസ് താരം സ്റ്റീവ് സ്മിത്തിനും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി. ഇരുവരും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ആഷസില്‍ ബ്രിസ്‌ബേന്‍ ടെസ്റ്റിലെ പ്രകടനത്തോടെ മര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏഴാം സ്ഥാനത്തേക്കിറങ്ങി. 

രോഹിത് ശര്‍മ അഞ്ചാമതുണ്ട്്. ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ മികച്ച പ്രടകടനം പുറത്തെടുത്ത ഡേവിഡ് വാര്‍ണര്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി. ആറാ സ്ഥാനത്താണ് വാര്‍ണര്‍. ദിമുത് കരുണാരത്‌നെ, ബാബര്‍ അസം, ട്രാവിസ് ഹെഡ് എന്നിവരാണ് എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍ 18 സ്ഥാനങ്ങള്‍ കയറി 77ാം റാങ്കിലെത്തി. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ അലെ റോബിന്‍സന്‍ നാല് സ്ഥാനം കയറി 31ാം റാങ്ക് തൊട്ടു. മാര്‍ക്ക് വുഡ് 50ാം റാങ്കിലെത്തി.

അതേസമയം ടി20 ബൗളര്‍മാരുടെ റാങ്കില്‍ ഒന്നു മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിഡു  ഹസരങ്കയാണ് ഒന്നാമത്. അഞ്ച് സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തിയ പാക് സ്പിന്നര്‍ ഷദാബ് ഖാന്‍ ഒമ്പതാമതെത്തി. കിവീസ് പേസര്‍ ടിം സൗത്തിയാണ് പത്താം സ്ഥാനത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍