
മുംബൈ: വിരാട് കോലി (Virat Kohli) നായകസ്ഥാനത്ത് നിന്ന് മാറാനുണ്ടായ കാരണം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) വിശദീകരിച്ചത് കടുത്ത വിവാദങ്ങല്‍ക്ക് വഴിവച്ചിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കരുത് എന്ന് വ്യക്തിപരമായി കോലിയോട് പറഞ്ഞതായാണ് ഗാംഗുലി പ്രതികരിച്ചത്. എന്നാല്‍ കോലി അതനുസരിച്ചില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ഏകദിനത്തിലും ടി20യിലും രണ്ട് ക്യാപ്റ്റന്മാര്‍ വേണ്ടന്ന ചിന്തയില്‍ കോലിയെ മാറ്റുകയായിരുന്നുവെന്നും ഗാംഗുലി വിശദീകരിച്ചു.
എന്നാലിപ്പോള്‍ ഈ വാദമൊക്കെ തള്ളിയിരിക്കുകയാണ് കോലി. തന്നോട് ആരും വെക്കരുതെന്ന്് പറഞ്ഞിരുന്നില്ലെന്ന് കോലി വ്യക്തമാക്കി. ''ടി20 ടീമിന്റെ നായകസ്ഥാനം രാജിവെക്കുകയാണെന്ന് ഞാന്‍ ബിസിസിഐ അറിയിച്ചിരുന്നു. ബിസിസിഐ അത് നല്ല രീതിയില്‍ സ്വീകരിച്ചു. എന്റെ കാഴ്ച്ചപ്പാടും ഞാനവര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയതാണ്. ടെസ്റ്റ്- ഏകദിന നായകനായി തുടരുമെന്നും അവരോട് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ചുമതല ഞാന്‍ വഹിക്കേണ്ടതില്ലെന്ന് ബിസിസിഐക്കോ സെലക്ടര്‍മാര്‍ക്കോ തോന്നിയാല്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കും എന്നും ഞാന്‍ വ്യക്തമാക്കിയതാണ്.'' കോലി പറഞ്ഞു.
ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്നും കോലി വ്യക്തമാക്കി. ''യോഗം തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് സെലക്റ്റര്‍മാര്‍ എന്നെ ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു.'' കോലി വിശദീകരിച്ചു.
നേരത്തെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പയില്‍ നിന്ന് കോലി പിന്മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രോഹിത് നയിക്കുന്നതുകൊണ്ടാണ് കോലി പിന്മാറുന്നതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. കോലിയുടെ പത്ര സമ്മേളനത്തോടെ ഇത്തരം വാദങ്ങള്‍ക്കെല്ലാം അറുതിയായി.