
ദുബായ്: ഈ മാസം അവസാനം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രപരമായ തീരുമാനവുമായി ഐസിസി. വനിതാ ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായി ഇത്തവണ എല്ലാ മത്സരങ്ങളും നിയന്ത്രിക്കുക വനിതാ ഒഫീഷ്യല്‍സാവുമെന്ന് ഐസിസി അറിയിച്ചു. വനിതാ ഏകദിന ലോകകപ്പിലെ ഫീല്‍ഡ് അമ്പയര്‍മാരും മാച്ച് റഫറിമാരും വനിതകളായിരിക്കും. ബര്‍മിംഗ്ഹാമില്‍ നടന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ രണ്ട് ടി20 ലോകകപ്പിലും മുമ്പ് വനിതാ ഒഫീഷ്യല്‍സ് കളി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഏകദിന ലോകകപ്പില്‍ ആദ്യമായാണ് മുഴുവന്‍ ഒഫീഷ്യലുകളും വനിതകളാകുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും വനിതകളാണ്.
പരിചയസമ്പന്നരും പുതുമുഖങ്ങളും ലിസ്റ്റില്‍
ക്ലെയർ പൊളോസാക്ക്, ജാക്വലിൻ വില്യംസ്, സ്യൂ റെഡ്ഫെർൺ, ലോറൻ ഏജൻബാഗ്, കിം കോട്ടൺ എന്നീ പരിചയസമ്പന്നർ ഇത്തവണയും അമ്പയര്‍മാരായി ലോകകപ്പിനുണ്ട്. റഫറി പാനലില്‍ പരിചയസമ്പന്നർക്കും പുതുമുഖങ്ങൾക്കും അവസരം നല്‍കിയിട്ടുണ്ട്. ട്രൂഡി ആൻഡേഴ്സൺ, ഷാൻഡ്രെ ഫ്രിറ്റ്സ്, ജി.എസ്. ലക്ഷ്മി, മിഷേൽ പെരേര എന്നിവരാണ് മാച്ച് റഫറി പാനലിലുള്ളത്.
വനിതാ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണിതെന്ന് ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കാനുള്ള ഐസിസിയുടെ പ്രതിബദ്ധദതയുടെ പ്രതിഫലനമാണിതെന്നും ജയ് ഷാ വ്യക്തമാക്കി.
ലോറൻ ഏജൻബാഗ് കാന്‍ഡേസ് ലാ ബോര്‍ഡെ കിം കോട്ടൺ സാറാ ദംബനേവന ഷതിര ജാക്കീർ ജെസി കെറിൻ ക്ലസ്റ്റെ ജനനി എൻ നിമാലി പെരേര ക്ലെയർ പോളോസാക്ക് വൃന്ദാ രതി സ്യൂ റെഡ്ഫെർൺ എലോയിസ് ഷെറിഡൻ ഗായത്രി വേണുഗോപാലൻ ജാക്വലിൻ വില്യംസ് രചയിതാവിനെക്കുറിച്ച്
ട്രൂഡി ആൻഡേഴ്സൺ ഷാൻഡ്രെ ഫ്രിറ്റ്സ് ജി എസ് ലക്ഷ്മി മിഷേൽ പെരേര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക