
ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ കീഴടക്കി കിരീടം നേടിയതിനെക്കുറിച്ച് മനസുതുറന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ട് ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ലെന്ന് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ മോര്‍ഗന്‍ പറഞ്ഞു.
ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നുവെന്നും മോര്‍ഗന്‍ പറഞ്ഞു. ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു. അതുപോലെ അവരും. ഞങ്ങള്‍ക്ക് തോല്‍ക്കാനാവില്ലായിരുന്നു, അവര്‍ക്കും. അതുകൊണ്ടുതന്നെ ഇതുപോലൊരു ഫലം ഒരിക്കലും നീതീപൂര്‍വകമാണെന്ന് പറയാനാവില്ല. കാരണം ഇരു ടീമുകളും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. എവിടെയാണ് ജയിച്ചത്, എവിടെയാണ് തോറ്റതെന്ന് ഞങ്ങള്‍ക് പറയാനാവുന്നില്ല. ജയിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും എളുപ്പമാകുന്നില്ല, തോറ്റാല്‍ എല്ലാം ബുദ്ധിമുട്ടാവുമെങ്കിലും.
മത്സരത്തില്‍ വിധി മാറ്റിയെഴുതിയ ഒരു നിമിഷവും ഇല്ലായിരുന്നു. മത്സരത്തിനുശേഷം ഇക്കാര്യത്തെക്കറിച്ച് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണോട് ഞാന്‍ പലവട്ടം സംസാരിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ച് വിശദീകിക്കാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും കഴിയുന്നില്ല. ഓവർത്രോ റൺ വിവാദം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ആ സമയത്ത് എല്ലാം ശരിയാണെന്നു എനിക്ക് തോന്നി. ഇപ്പോൾ അതില്‍ ശരികേടുണ്ടെന്നും തോന്നുന്നു-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!