'അന്ന് ജയിച്ചില്ലായിരുന്നെങ്കില്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുമായിരുന്നു': ഹര്‍ഭജന്‍

Published : Jun 04, 2022, 09:06 PM IST
'അന്ന് ജയിച്ചില്ലായിരുന്നെങ്കില്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുമായിരുന്നു': ഹര്‍ഭജന്‍

Synopsis

ഓസ്ട്രേലിയക്കെതിരായ ആ പരമ്പര നമ്മള്‍ ജയിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ക്യാപ്റ്റന്‍ സ്ഥാനത്ത് ദാദയ്ക്ക് തുടരാന്‍ കഴിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കുവേണ്ടി ദൈവം അയച്ചതായിരുന്നു അദ്ദേഹത്തിനെ. ഈ കുട്ടിയുടെ കൈപിടിക്കൂവെന്ന് അദ്ദേഹത്തതോട് ദൈവം പറഞ്ഞു കാണും. അദ്ദേഹം എന്‍റെ കൈ പിടിച്ചു. ഞാന്‍ ദൈവത്തിന്‍റെയും.

ചണ്ഡീഗഡ്: ഇരുപതു വര്‍ഷം മുമ്പ് 2000ല്‍ ഒത്തുകളി ആരോപണത്തില്‍ പെട്ട് ഉഴറിയ ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയത് സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍ സിയായിരുന്നു. അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയതാകട്ടെ വിശ്വവിജയികളായി തുടര്‍ച്ചയായി 15 ടെസ്റ്റ് ജയിച്ച് ഇന്ത്യയിലെത്തി അവസാന കരയും കീഴടക്കാനെത്തി സ്റ്റീവ് വോയുടെ ഓസ്ട്രേലിയയെ തോല്‍പ്പിച്ചതായിരുന്നു.

2001ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതോടെ പരമ്പര കൈവിട്ടുവെന്ന് കരുതിയ ആരാധകരെ അമ്പരപ്പിച്ച് കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിലെയും ചെന്നൈയില്‍ നടന്ന മൂന്നാം ടെസ്റ്റിലെയും അവിശ്വസനീയ വിജയങ്ങളോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓസീസിന്‍റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിടുകയും ചെയ്തു. ഈ വിജയമാണ് ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തനാക്കിയത്.

എന്‍റെ ടീമില്‍ വമ്പന്‍ താരങ്ങളില്ല, ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍

എന്നാല്‍ ആന്ന് ഓസ്ട്രേലിയയോട് ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന ചോദ്യത്തിന് ഹര്‍ഭജന്‍ സിംഗ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അന്ന് ഇന്ത്യ പരമ്പര തോറ്റിരുന്നെങ്കില്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കുമായിരുന്നുവെന്ന് ഹര്‍ഭജന്‍ സ്പോര്‍ട്സ് കീഡയോട് പറഞ്ഞു. അന്ന് തന്നെ വാശി പിടിച്ച് ടീമിലെടുത്ത ഗാംഗുലിയുടെ തീരുമാനമാണ് തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആ പരമ്പര നമ്മള്‍ ജയിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ക്യാപ്റ്റന്‍ സ്ഥാനത്ത് ദാദയ്ക്ക് തുടരാന്‍ കഴിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കുവേണ്ടി ദൈവം അയച്ചതായിരുന്നു അദ്ദേഹത്തിനെ. ഈ കുട്ടിയുടെ കൈപിടിക്കൂവെന്ന് അദ്ദേഹത്തതോട് ദൈവം പറഞ്ഞു കാണും. അദ്ദേഹം എന്‍റെ കൈ പിടിച്ചു. ഞാന്‍ ദൈവത്തിന്‍റെയും. അതിനൊപ്പം എന്‍റെ ജോലിയും ചെയ്തു. ആ പരമ്പരയാണ് എന്‍റെ പേരും സൗരവ് ഗാംഗുലിയെയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉറപ്പിച്ചത്. ആ ജയത്തോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനായി.

'അയാള്‍ക്കിപ്പോഴും പഴയതാളം, സ്വിങ്'; ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ക്ക് ഹര്‍ഭജന്‍ സിംഗിന്‍റെ പ്രത്യേക പ്രശംസ

ഗാംഗുലി കരിയറില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ടെങ്കിലും തന്‍റെ കഠിനാധ്വാനം കൂടി ഇല്ലായിരുന്നെങ്കില്‍ മികച്ച രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാാനാവുമായിരുന്നില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഗാംഗുലി എന്നെ അകമഴിഞ്ഞ് പിന്തുണച്ചു. അതിലെനിക്ക് നന്ദിയുണ്ട്. എന്നാല്‍ നമ്മുടെ പ്രകടനം തന്നെയാണ് ടീമിലെ സ്ഥാനം നിലനിര്‍ത്തുന്നത്. ക്യാപ്റ്റന് ഒരവസരം നല്‍കാന്‍ കഴിയുമായിരിക്കും. ഗാംഗുലി എനിക്കത് കൃത്യ സമയത്ത് തന്നു. കാരണം, എന്‍റെ കരിയറിലെ പ്രതിസന്ധി ഘട്ടമായിരുന്നു അത്. അതിനുശേഷം എന്‍റെ പ്രകടനമാണ് എന്നെ ക്രിക്കറ്റില്‍ നിലനിര്‍ത്തിയത്-ഹര്‍ഭജന്‍ പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍