Asianet News MalayalamAsianet News Malayalam

എന്‍റെ ടീമില്‍ വമ്പന്‍ താരങ്ങളില്ല, ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍

മറ്റു പലരെയും പോലെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ തന്നെയാണ് ഹര്‍ഭജന്‍റെ ടീമിലെയും ഓപ്പണര്‍. മറുവശത്ത് ബട്‌ലര്‍ക്കൊപ്പം ഇറങ്ങുന്നത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുലാണ്. മൂന്നാം നമ്പറില്‍ സഞ്ജു സാംസണ് പകരം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം രാഹുല്‍ ത്രിപാഠിയെ ആണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്. സീസണില്‍ 14 മത്സരങ്ങളില്‍ 413 റണ്‍സടിച്ച ത്രിപാഠിക്ക് 182.08 എന്ന പ്രഹരശേഷിയുമുണ്ട്.

Harbhajan Singh picks his IPL 2022 best XI
Author
Mumbai, First Published Jun 3, 2022, 12:49 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്(RRvGT) കിരീടം നേടിയതിന് പിന്നാലെ ഈ സീസണിലെ മികച്ച ടീമുകളെ തെരഞ്ഞെടുക്കാനുള്ള തിരിക്കിലാണ് മുന്‍താരങ്ങളും കമന്‍റേറ്റര്‍മാരുമെല്ലാം. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗാണ്(Harbhajan Singh) ഏറ്റവും ഒടുവിലായി ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് രംഗത്തുവന്നത്. തന്‍റെ ടീം മറ്റുപലരുടെയും ടീമില്‍ നിന്ന് വ്യത്യസ്തമാണെന്നും വമ്പന്‍ താരങ്ങളൊന്നുമില്ലെന്നും ഹര്‍ഭജന്‍ സിംഗ് സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.

മറ്റു പലരെയും പോലെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ തന്നെയാണ് ഹര്‍ഭജന്‍റെ ടീമിലെയും ഓപ്പണര്‍. മറുവശത്ത് ബട്‌ലര്‍ക്കൊപ്പം ഇറങ്ങുന്നത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുലാണ്. മൂന്നാം നമ്പറില്‍ സഞ്ജു സാംസണ് പകരം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം രാഹുല്‍ ത്രിപാഠിയെ ആണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്. സീസണില്‍ 14 മത്സരങ്ങളില്‍ 413 റണ്‍സടിച്ച ത്രിപാഠിക്ക് 182.08 എന്ന പ്രഹരശേഷിയുമുണ്ട്.

മൂന്നാം നമ്പറില്‍ സഞ്ജുവല്ലാതെ പിന്നെ ആര്, ഐപിഎല്ലിലെ ഇന്ത്യന്‍ ഇലവനെ തെര‌ഞ്ഞടുത്ത് ഹര്‍ഷ ഭോഗ്‌ലെ

പഞ്ചാബ് കിംഗ്സിന്‍റെ സിക്സര്‍വീരനായ ലിയാം ലിവിംഗ്‌സ്റ്റണാണ് നാലാം നമ്പറില്‍. ഗുജറാത്തിന് കിരീടം സമ്മാനിച്ച നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് ഹര്‍ഭജന്‍റെ ടീമിന്‍റെയും നായകന്‍. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കും ഹര്‍ഭജന്‍റെ ടീമിലെത്തി.

ദിനേശ് കാര്‍ത്തിക്കും റഷീദ് ഖാനുമില്ല, നിറയെ സര്‍പ്രൈസുകളുമായി പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവന്‍

ഓള്‍ റൗണ്ടറായി കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് ഹര്‍ഭജന്‍റെ ടീമിലുള്ളത്. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും റാഷിദ് ഖാനും ടീമിലിടം നേടിയപ്പോള്‍ പേസര്‍മാരായി ഉമ്രാന്‍ മാലിക്കും ജോഷ് ഹേസല്‍വുഡും പന്ത്രണ്ടാമനായി മുഹമ്മദ് ഷമിയുമാണ് ടീമിലെത്തിയത്.

ഹര്‍ഭജന്‍ സിംഗിന്‍റെ ഐപിഎല്‍ ഇലവന്‍: Jos Buttler, KL Rahul, Rahul Tripathi, Liam Livingstone, Hardik Pandya (captain), Dinesh Karthik, Andre Russell, Yuzvendra Chahal, Rashid Khan, Umran Malik, Josh Hazlewood, Mohammed Shami (12th man).

Follow Us:
Download App:
  • android
  • ios