IND v NZ : കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്, ശ്രേയസ് അയ്യര്‍ക്ക് അരങ്ങേറ്റം

By Web TeamFirst Published Nov 25, 2021, 9:20 AM IST
Highlights

പിച്ച് സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഇടം നേടിയപ്പോള്‍ ന്യൂസിലന്‍ഡ്  അജാസ് പട്ടേലിനും രചിന്‍ രവീന്ദ്രക്കും വില്യം സോമര്‍വില്ലക്കും അവസരം നല്‍കി.

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ(IND v NZ ) ബാറ്റിംഗ് തെരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരായി എത്തുന്ന ഇന്ത്യന്‍ നിരയില്‍ ശ്രേയസ് അയ്യര്‍(Shreyas Iyer ) ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നു. മധ്യനിരയിലാവും ശ്രേയസ് ബാറ്റിംഗിനെത്തുക.

പിച്ച് സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഇടം നേടിയപ്പോള്‍ ന്യൂസിലന്‍ഡ്  അജാസ് പട്ടേലിനും രചിന്‍ രവീന്ദ്രക്കും വില്യം സോമര്‍വില്ലക്കും അവസരം നല്‍കി. പേസര്‍മാരായി ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ഇന്ത്യന്‍ നിരയില്‍ ഇടം നേടിയപ്പോള്‍ ടിം സൗത്തിയും കെയ്ല്‍ ജയ്മിസണുമാണ് കിവീസിന്‍റെ പേസര്‍മാര്‍.

Playing XI for the 1st Test at Kanpur.

Shreyas Iyer is all set to make his Test debut.

Live - https://t.co/WRsJCUhS2d pic.twitter.com/K55isD6yso

— BCCI (@BCCI)

സമീപകാലത്ത് മോശം ഫോമിലുള്ള അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും ബാറ്റിംഗ് ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. ന്യൂസിലന്‍ഡ് ടീമില്‍ ബാറ്റിംഗ് നിരയില്‍ റോസ് ടെയ്‌ലര്‍ തിരിച്ചെത്തിയപ്പോള്‍ ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഡെവോണ്‍ കോണ്‍വെ ടീമിലില്ല.

New Zealand (Playing XI): Tom Latham, Will Young, Kane Williamson(c), Ross Taylor, Henry Nicholls, Tom Blundell(w), Rachin Ravindra, Tim Southee, Ajaz Patel, Kyle Jamieson, William Somerville.

India (Playing XI): Shubman Gill, Mayank Agarwal, Cheteshwar Pujara, Ajinkya Rahane(c), Shreyas Iyer, Wriddhiman Saha(w), Ravindra Jadeja, Axar Patel, Ravichandran Ashwin, Ishant Sharma, Umesh Yadav.

click me!