IND vs NZ : ടെസ്റ്റ് പരമ്പര; മൂന്ന് ഇന്ത്യന്‍ താരങ്ങളെ പുകഴ്‌ത്തി ന്യൂസിലന്‍ഡ് പരിശീലകന്‍

By Web TeamFirst Published Nov 23, 2021, 2:23 PM IST
Highlights

കാണ്‍പൂരില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നിരയില്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ കളിക്കില്ലെന്ന് സ്ഥിരീകരണം 

കാണ്‍പൂര്‍: ആദ്യ ടെസ്റ്റിന്(IND vs NZ 1st Test) മുമ്പ് ഇന്ത്യന്‍ സ്‌പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്‍(Ravichandran Ashwin), രവീന്ദ്ര ജഡേജ(Ravindra Jadeja), അക്‌സര്‍ പട്ടേല്‍(Axar Patel) എന്നിവരെ പ്രശംസ കൊണ്ടുമൂടി ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റീഡ്(Gary Stead). ലോകോത്തര സ്‌പിന്നര്‍മാരാണ് മൂവരും. കിവികള്‍ക്കായി സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും(Trent Boult) ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും(Colin de Grandhomme) കാണ്‍പൂര്‍ ടെസ്റ്റില്‍(Kanpur Test) കളിക്കില്ലെന്നും ഗാരി പറഞ്ഞു. 

അശ്വിന്‍, ജഡേജ, അക്‌സര്‍ എന്നിവരെ പോലുള്ള ലോകോത്തര സ്‌പിന്നര്‍മാരെ ഇന്ത്യയില്‍ നേരിടുമ്പോള്‍ പിച്ചുമായി വേഗം പൊരുത്തപ്പെടേണ്ടത് ആവശ്യമാണ്. മത്സരം തുടങ്ങുമ്പോള്‍ സ്‌പിന്നിനെ അധികം പിച്ച് പിന്തുണയ്‌ക്കണം എന്നില്ല. എന്നാല്‍ പിന്നീട് മാറാം. അതിനാല്‍ ബൗളര്‍മാരെ എങ്ങനെ നേരിടാം എന്ന് വ്യത്യസ്‌ത പദ്ധതികള്‍ ഉണ്ടാക്കുക ടീമിന് പ്രധാനമാണ് എന്ന് ഗാരി സ്റ്റീഡ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയുടെ ചോദ്യത്തോട് പറഞ്ഞു. 

ഏറെക്കാലമായി ന്യൂസിലന്‍ഡിന്‍റെ മികച്ച ബൗളറാണ് ട്രെന്‍ഡ് ബോള്‍ട്ട്. മാനസികമായി ഉന്‍മേഷനാവാന്‍ അദേഹം വീട്ടിലെത്തുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കൊവിഡ് ലോകം നല്‍കുന്ന സൂചനയാണിത്. ബോള്‍ട്ടിനെ ന്യൂസിലന്‍ഡ് മിസ് ചെയ്യുന്നത് മാത്രമല്ല, ഇന്ത്യയും അവരുടെ ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നുണ്ട് എന്നും ഗാരി സ്റ്റീഡ് കൂട്ടിച്ചേര്‍ത്തു. ബോള്‍ട്ടിനൊപ്പം ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനും കാണ്‍പൂര്‍ ടെസ്റ്റ് നഷ്‌ടമാകും. 

വ്യാഴാഴ്‌ച കാൺപൂരിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ്. കിവീസിനെതിരെ ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ടെസ്റ്റ് പരീക്ഷയ്‌ക്ക് ഇറങ്ങുക. കുട്ടിക്രിക്കറ്റിന്‍റെ ചടുലതയിൽ നിന്ന് ചുവന്ന പന്തിൽ അഞ്ച് ദിവസം നീളുന്ന പരീക്ഷണത്തിലേക്ക് ബാറ്റെടുക്കുമ്പോൾ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശ‍ർമ്മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും റിഷഭ് പന്തും ടീമിനൊപ്പമുണ്ടാകില്ല. കോലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകൻ. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിരാട് കോലി തിരിച്ചെത്തും. 

IND vs NZ : ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ്; ബാറ്റിംഗ് നിരയിൽ വന്‍ പരീക്ഷണത്തിന് ഇന്ത്യ

click me!