
ദില്ലി: ഇന്ത്യന്‍ പര്യടനത്തില്‍ (IND vs SL) ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ യാത്രയ്ക്കായി ഉപയോഗിച്ച ബസ്സില്‍ ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകല്‍ കണ്ടെത്തി. ചണ്ഡീഗഡിലെ ഹോട്ടലില്‍നിന്ന് മൊഹാലിയിലെ (Mohali) മൈതാനത്തേക്കു പോയത് ഈ സ്വകാര്യബസിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചു പരിശോധന നടത്തി.
ബസ്സില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണു ഷെല്ലുകളുണ്ടായിരുന്നത്. ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടലിന് സമീപം ബസ് നിര്‍ത്തിയപ്പോഴായിരുന്നു പരിശോധന. ബസ്സിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു. ചണ്ഡീഗഡിലെ താര ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ബസ് വാടകയ്‌ക്കെടുത്തത്.
ഇതേ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി നേരത്തെ വാടകയ്‌ക്കെടുത്തിരുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹച്ചടങ്ങുകളില്‍ ആഘോഷത്തിന്‍രെ ഭാഗായി ഇത്തരം ഷെല്ലുകല്‍ ഉപയോഗിക്കാറുണ്ട്. നിരോധനമുണ്ടെങ്കിലും ഇത്തരം ചടങ്ങുകള്‍ ഇപ്പോഴുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അത്തരത്തില്‍ ചടങ്ങുകള്‍ക്കായി കൊണ്ടുവന്ന ഷെല്ലുകളുടെ കൂടുകള്‍ ബസ്സില്‍ ഉപേക്ഷിക്കപ്പെട്ടതാവാമെന്നാണ് നിഗമനം.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ശ്രീലങ്ക. നേരത്തെ, ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൊഹാലിയിലാണ് ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്. വെള്ളിയാഴ്ച്ചയാണ് ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 12 ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലും നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!