മുന്‍ ഇന്ത്യന്‍ താരത്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സാ സഹയാവുമായി അസ്ഹര്‍

Published : Feb 28, 2022, 11:49 PM IST
മുന്‍ ഇന്ത്യന്‍ താരത്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സാ സഹയാവുമായി അസ്ഹര്‍

Synopsis

ഇന്ത്യക്കായി നാല് ഏകദിനങ്ങളില്‍ കളിച്ചുള്ള താരമാണ് 51കാരനായ നോയല്‍ ഡേവിഡ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നോയല്‍ ഡേവിഡിന്‍റെ( Noel David) വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സാ സഹായവുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍റെ(Mohammad Azharuddin) നേതൃത്വത്തില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍(Hyderabad Cricket Association). നോയല്‍ ഡേവിഡിന്‍റെ ചികിത്സാ ചെലവുകള്‍ അസോസിയേഷന്‍ വഹിക്കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.

ഇന്ത്യക്കായി നാല് ഏകദിനങ്ങളില്‍ കളിച്ചുള്ള താരമാണ് 51കാരനായ നോയല്‍ ഡേവിഡ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ബുധനാഴ്ച നോയല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇന്ന് നോയലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമാണ് അസ്ഹര്‍ നോയലിന്‍റെ ചികിത്സാച്ചെലവുകള്‍ മുഴുവവന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ വഹിക്കുമെന്ന് വ്യക്താക്കിയത്.

റഷ്യയെ വിലക്കി ഫിഫ, ലോലകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലും വനിതാ യൂറോ കപ്പിലും മത്സരിക്കാനാവില്ല

അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശര്‍ക്കര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നതിനാലാണ് നോയലിനെ കാണാന്‍ നേരത്തെ വരാതിരുന്നതെന്ന് അസ്ഹര്‍ പറഞ്ഞു. ചികിത്സാ സഹായത്തിന് പുറമെ വ്യക്തിപരമായും നോയലിനെ സഹായിക്കുമെന്നും അസ്ഹര്‍ പറഞ്ഞു. ഓഫ് സ്പിന്നര്‍ കൂടിയായ നോയല്‍ ഡേവിഡ് 1997ല്‍ ശ്രീലങ്കക്കെതിരെ ആണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍