Sanju Samson: ഇന്ത്യന്‍ ടീമില്‍ തുടരാന്‍ ഈ കളി പോരാ, സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ച് മുന്‍ പാക് നായകന്‍

By Web TeamFirst Published Feb 28, 2022, 10:33 PM IST
Highlights

സഞ്ജുവിന് പ്രതിഭയുണ്ട്. അത് ആളിക്കത്തിച്ച് പരമാവധി റണ്‍സടിക്കാനാവണം സഞ്ജു ശ്രമിക്കേണ്ടത്. രാജ്യാന്തര ക്രിക്കറ്റിലെത്തുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെടുന്നു.

കറാച്ചി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്ക് ( India-Sri Lanka T20I series)പിന്നാലെ മലയാളി താരം സഞ്ജു സാംസണിന്‍റെ(Sanju Samson') പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്(Salman Butt). ശ്രീലങ്കക്കെതിരെ മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും സഞ്ജുവിന് അത് വലിയ സ്കോറാക്കി മാറ്റാനായില്ലെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു. താരസമ്പന്നമായ ഇന്ത്യന്‍ ലൈനപ്പില്‍ വീണ്ടും അവസരം ലഭിക്കണമെങ്കില്‍ ലഭിക്കുന്ന നല്ല തുടക്കങ്ങള്‍ വലിയ ഇന്നിംഗ്സാക്കി മാറ്റാന്‍ സഞ്ജുവിനാവണമെന്നും ബട്ട് യുട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജുവിന് പ്രതിഭയുണ്ട്. അത് ആളിക്കത്തിച്ച് പരമാവധി റണ്‍സടിക്കാനാവണം സഞ്ജു ശ്രമിക്കേണ്ടത്. രാജ്യാന്തര ക്രിക്കറ്റിലെത്തുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെടുന്നു. ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ ചില മനോഹര ഷോട്ടുകള്‍ കളിച്ചെങ്കിലും സഞ്ജുവിന് 18 റണ്‍സെ നേടാനായുള്ളു. ഇ കളി പോരാ. പ്രതിഭാധനനായ കളിക്കാരനാണ് സഞ്ജു, പക്ഷെ മികച്ച സ്കോറുകള്‍ അദ്ദേഹത്തില്‍ നിന്ന് വരുന്നില്ല.

തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. ഇന്ത്യന്‍ ടീമില്‍ ഒരുപാട് കളിക്കാര്‍ വരുന്നുണ്ട്. അവരില്‍ നിന്നെല്ലാം വ്യത്യസ്തനാവണമെങ്കില്‍ അസാമാന്യ പ്രകടനം പുറത്തെടുത്തേ മതിയാവു-ബട്ട് പറഞ്ഞു.

കോലിക്കൊപ്പം അപൂര്‍വ റെക്കോര്‍ഡ് പട്ടികയില്‍ ശ്രേയസ് അയ്യരും; കൂടെ മാന്‍ ഓഫ് ദ മാച്ച്, സീരീസ്

ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഒരു ശ്രേയസ് മാത്രം മതി

ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഒരു ശ്രേയസ് അയ്യര്‍ മാത്രം മതിയായിരുന്നുവെന്നും ബട്ട് പറഞ്ഞു. ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തൊന്നും ലങ്കക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യര്‍ മാത്രം മതിയായിരുന്നു ശ്രീലങ്കയെ തോല്‍പ്പിക്കാന്‍. അദ്ദേഹത്തെ ഒരിക്കല്‍പോലും പുറത്താക്കാന്‍ അവര്‍ക്കായില്ല. ആത്മവിശ്വാസത്തോടെയും നിയന്ത്രണത്തോടെയുമാണ് അയ്യര്‍ ബാറ്റ് ചെയ്തതെന്നും ബട്ട് പറഞ്ഞു.

That's that from the final T20I. win by 6 wickets to complete a clean sweep 3-0 against Sri Lanka.

Scorecard - https://t.co/gD2UmwjsDF pic.twitter.com/er1AQY6FmL

— BCCI (@BCCI)

ശ്രീലങ്കക്കെതിരായ മൂന്ന് ടി20യിലും കളിച്ച സഞ്ജുവിന് ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. ബാറ്റിംഗിന് അവസരം ലഭിച്ച അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. രണ്ടാം മത്സരത്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയെങ്കിലും മൂന്നാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ 18 റണ്‍സ് മാത്രമെടുത്ത് സഞ്ജു മടങ്ങി.

അവസരം നഷ്ടമാക്കി, സഞ്ജുവിന്‍റെ പ്രകടനത്തില്‍ നിരാശ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം

click me!