Sanju Samson: അവസരം നഷ്ടമാക്കി, സഞ്ജുവിന്‍റെ പ്രകടനത്തില്‍ നിരാശ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Feb 28, 2022, 7:19 PM IST
Highlights

ബാറ്റിംഗിന് അവസരം ലഭിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയെങ്കിലും മൂന്നാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ 18 റണ്‍സ് മാത്രമെടുത്ത് മടങ്ങി.

ധരംശാല: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍(IND vs SL) അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്(Sanju Samson) കഴിഞ്ഞില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍(Wasim Jaffer). സഞ്ജുവില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ യുവതാരത്തിന്‍റെ പ്രകനടം ശരാശരിയില്‍ ഒതുങ്ങിപ്പോയെന്നും ജാഫര്‍ പറഞ്ഞു.

സഞ്ജു തനിക്ക് ലഭിച്ച അവസരം വിനിയോഗിച്ചില്ല എന്ന് പറയേണ്ടിവരും. ശനിയാഴ്ച നടന്ന രണ്ടാമത്തെയും ഞായറാഴ്ച നടന്ന മൂന്നാമത്തെയും ടി20 മത്സരങ്ങളില്‍ ഭാവിയില്‍ മൂന്നാമത്തെ വിക്കറ്റ് കീപ്പറായോ അല്ലെങ്കില്‍ ബാറ്ററായോ പരിഗണിക്കപ്പെടാന്‍ സഞ്ജുവിന് മുന്നില്‍ വലിയ അവസരമുണ്ടായിരുന്നു. എന്നാല്‍ മികവിന്‍റെ ചില മിന്നലാട്ടങ്ങള്‍ മാത്രമെ സഞ്ജുവിന് രണ്ട് മത്സരങ്ങളിലും പുറത്തെടുക്കാനായുള്ളു. മറ്റ് യുവതാരങ്ങള്‍ അവസരം മുതലെടുക്കുന്നതുപോലെ ഉപയോഗിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. എങ്കിലും ടി20 ലോകകപ്പില്‍ സഞ്ജു ഇപ്പോഴും പരിഗണിക്കപ്പെടാന്‍ ഇടയുള്ള താരമാണെന്നും ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

സഞ്ജു സാംസണിന്‍റെ ബിഗ് ഹിറ്റ്, സാക്ഷാല്‍ ഹിറ്റ്‌മാന്‍ ഫ്ലാറ്റ്! വീണ്ടും വാഴ്‌ത്തി രോഹിത് ശര്‍മ്മ

ബാറ്റിംഗിന് അവസരം ലഭിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയെങ്കിലും മൂന്നാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ 18 റണ്‍സ് മാത്രമെടുത്ത് മടങ്ങി.

എന്നാല്‍ സഞ്ജു 30 റണ്‍സെടുത്ത് പുറത്തായതൊന്നും നിലവിലെ ടീം സെറ്റ് അപ്പില്‍ വലിയ കാര്യമാക്കില്ലെന്നും അദ്ദേഹം തീര്‍ച്ചയായും ലോകകപ്പിന് പരിഗണിക്കപ്പെടുന്ന കളിക്കാരുടെ പട്ടികയില്‍ തന്നെയാണ് ഇപ്പോഴുമെന്നും ജാഫര്‍ പറഞ്ഞു.

മിന്നൽ സഞ്ജു! ലങ്ക പിളർന്ന മൂന്ന് കൂറ്റൻ സിക്സ്; ഒടുവിൽ വണ്ടർ ക്യാച്ചിൽ മടക്കം

ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ 89 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കിഷന്‍ നിരാശപ്പെടുത്തി. മൂന്ന് മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യക്ക് അനായാസം പരമ്പര സമ്മാനിച്ചത്. രണ്ടാം മത്സരത്തില്‍ അയ്യര്‍ക്കൊപ്പം മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിനായിരുന്നു. പതിഞ്ഞ തുടക്കത്തിനുശേഷംം ലഹിരു കുമാരയുടെ ഒരോവറില്‍ സഞ്ജു മൂന്ന് പറത്തിയ സിക്സുകള്‍ ശ്രദ്ധേയമാകുകയും ചെയ്തു.

click me!