രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് നിര്‍ണായക ടോസ്, 4 മാറ്റങ്ങളോടെ വിന്‍ഡീസ്, ഇന്ത്യൻ ടീമില്‍ ഒരു മാറ്റം

Published : Sep 30, 2026, 01:54 PM IST
Shubman Gill

Synopsis

ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലെ പിച്ച് മുൻ മത്സരവേദിയെ അപേക്ഷിച്ച് കൂടുതൽ പുല്ലുള്ളതാണെന്നും പച്ചപ്പു നിറഞ്ഞ പ്രതലമായതിനാൽ തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിൽ വ്യക്തമാക്കി

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കാര്യവട്ടത്ത് ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം പേസര്‍ ആഖിബ് നബി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് വിൻഡീസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സ് പരിക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ ജ്യുവൽ ആന്‍ഡ്ര്യു, മാത്യു ഫോര്‍ഡ്, ഗുഡകേഷ് മോടി എന്നിവരും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പകരക്കാരായി ഷമര്‍ ജോസഫ്, വിറ്റല്‍ ലോസ്, കീമോ പോള്‍ എന്നിവ‍ർ വിന്‍ഡീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലെ പിച്ച് മുൻ മത്സരവേദിയെ അപേക്ഷിച്ച് കൂടുതൽ പുല്ലുള്ളതാണെന്നും പച്ചപ്പു നിറഞ്ഞ പ്രതലമായതിനാൽ തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിൽ വ്യക്തമാക്കി. ആദ്യ മത്സരത്തിൽ തുടക്കത്തിലെ സമ്മർദ്ദം അതിജീവിച്ച് ടീം നടത്തിയ ശക്തമായ തിരിച്ചുവരവിൽ സംതൃപ്തി പ്രകടിപ്പിച്ച നായകൻ, ഗുവാഹത്തിയിലെ കടുത്ത ചൂടും ഉയർന്ന ഈർപ്പവും പേസർമാർക്ക് വലിയ വെല്ലുവിളിയാകുമെന്നും കൂട്ടിച്ചേർത്തു.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ജോൺ കാംപ്‌ബെൽ, കീസി കാർട്ടി, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ആമിർ ജംഗൂ, ഷെറഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, കീമോ പോൾ, അൽസാരി ജോസഫ്, ഷമാർ ജോസഫ്, ജെയ്ഡൻ സീൽസ്, വിറ്റെൽ ലോസ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, രുതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, രവീന്ദ്ര ജഡേജ, ആഖിബ് നബി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഹീർ ഖാനെ മുഖ്യ പരിശീലകനാക്കിയതിന് പിന്നാലെ പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്
‘പുറത്തുനിന്ന് അഭിപ്രായം പറയാൻ എളുപ്പമാണ്'; ഏകദിന ടീമിലെ അവഗണനയെക്കുറിച്ച് മനസു തുറന്ന് റിഷഭ് പന്ത്