സൗജന്യ ടിക്കറ്റുകൾ 6,000 രൂപക്ക് മറിച്ചു വിറ്റു, ഇന്ത്യ-വിൻഡീസ് ടി20 ടിക്കറ്റ് തട്ടിപ്പിൽ എച്ച്സിഎ ഭാരവാഹിയടക്കം 4 പേർ അറസ്റ്റില്‍

Published : Oct 14, 2026, 11:49 AM IST
IND vs WI T20

Synopsis

എച്ച്സിഎ അംഗമായ സതീഷ് ചന്ദ്ര ശ്രീവാസ്തവ, മകൻ ആകർഷിത് ശ്രീവാസ്തവ, അവിനാഷ് ദാരാക്, മോഹിത് സോമാനി എന്നിവരാണ് അറസ്റ്റിലായത്.

ഹൈദരാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നാലാം ടി20 മത്സരത്തിനുള്ള സൗജന്യ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വൻ തുകയ്ക്ക് മറിച്ചുവിറ്റ കേസിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ(എച്ച്സിഎ) ഭാരവാഹിയും മകനുമടക്കം നാല് പേർ അറസ്റ്റിലായി. രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി "NOT FOR SALE" എന്ന് രേഖപ്പെടുത്തിയ 11 പാസുകൾ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. എച്ച്സിഎ അംഗമായ സതീഷ് ചന്ദ്ര ശ്രീവാസ്തവ, മകൻ ആകർഷിത് ശ്രീവാസ്തവ, അവിനാഷ് ദാരാക്, മോഹിത് സോമാനി എന്നിവരാണ് അറസ്റ്റിലായത്. ബെഗം ബസാറിലെ എസ്ഡി മാളിന് സമീപം അനധികൃതമായി ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഗോഷാമഹൽ പോലീസാണ് പരിശോധന നടത്തിയത്.

അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ വി. ജനാർദ്ദൻ നായിക്കിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിനാഷ്, മോഹിത് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ചോദ്യം ചെയ്യലിൽ, എച്ച്സിഎ അംഗമായ പിതാവ് വഴി കൈക്കലാക്കിയ പാസുകൾ ആകർഷിത് തങ്ങൾക്ക് നൽകിയതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം നൽകിയാണ് ഇവർ ടിക്കറ്റുകൾ മറിച്ചുവിറ്റത്. പവലിയന്‍റെ തരം അനുസരിച്ച് 3,500 രൂപ മുതൽ 6,000 രൂപ വരെയാണ് ഒരു പാസിന് ഈടാക്കിയിരുന്നത്. പ്രതികളിൽ നിന്ന് ക്രിക്കറ്റ് പാസുകൾക്ക് പുറമെ നവരാത്രി ദാണ്ടിയ ആഘോഷത്തിന്‍റെ 8 പാസുകളും, 5,000 രൂപയും, മൊബൈൽ ഫോണുകളും ഒരു സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.

ഇതിനോടകം ഒമ്പതോളം സൗജന്യ പാസുകൾ ഇവർ വിറ്റഴിച്ചതായാണ് പോലീസ് കണ്ടെത്തൽ. സതീഷ് ചന്ദ്രയ്ക്ക് എത്ര പാസുകൾ എച്ച്സിഎയിൽ നിന്ന് ലഭിച്ചിരുന്നുവെന്നതിൽ വ്യക്തത വരുത്താൻ പോലീസ് അസോസിയേഷന് കത്തയക്കും. അറസ്റ്റിലായ നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 112(1), 318(2) വകുപ്പുകൾ പ്രകാരവും സിറ്റി പോലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം മത്സര ടിക്കറ്റുകൾ വാങ്ങണമെന്നും വിൽപനയ്‌ക്കല്ലെന്ന് രേഖപ്പെടുത്തിയ പാസുകൾ വാങ്ങുന്നതും വിൽക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും പോലീസ് ആരാധകർക്ക് മുന്നറിയിപ്പ് നൽകി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1 ന് മുന്നിലാണ്. ഹൈദരാബാദിൽ ജയം പിടിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരമ്പര പിടിക്കാൻ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താൻ വെസ്റ്റ് ഇന്‍ഡീസ്, വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല
'അവര്‍ അവന്‍റെ ആത്മവിശ്വാസം തകർത്തു'; ഗൗതം ഗംഭീറിനെയും ടീം മാനേജ്‌മെന്റിനെയും വിമർശിച്ച് ശ്രീകാന്ത്