അഭിഷേക് ഗോള്‍ഡന്‍ ഡക്ക്! ശ്രേയസിന് തിളങ്ങാനായില്ല, തിലക് ക്രീസില്‍; ഓസ്‌ട്രേലിയ എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ച

Published : Oct 03, 2025, 03:15 PM IST
Abhishek Sharma Golden Duck Against India A

Synopsis

ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ടീമിന് ബാറ്റിംഗ് തകര്‍ച്ച. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും തിളങ്ങാനായില്ല. 

കാണ്‍പൂര്‍: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് ബാറ്റിംഗ് തകര്‍ച്ച. കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടു വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ മൂന്നിന് 107 എന്ന നിലയിലാണ്. തിലക് വര്‍മ (39), റിയാന്‍ പരാഗ് (50) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി ജാക്ക് എഡ്വേര്‍ഡ്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. വില്‍ സതര്‍ലന്‍ഡിന് ഒരു വിക്കറ്റുണ്ട്. പരമ്പരയില്‍ രണ്ടാം മത്സരമാണിത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

ടോസ് നേടി ബാറ്റിംഗ് ചെയ്യാനുള്ള ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി. സതലന്‍ഡിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. ഏഷ്യാ കപ്പില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാന്‍ അഭിഷേകിന് സാധിച്ചില്ല. തൊട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗും മടങ്ങി. 10 പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് പ്രഭ്‌സിമ്രാന് സാധിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസിനും തിളങ്ങാന്‍ സാധിച്ചില്ല. എഡ്വേര്‍ഡ്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ശ്രേയസ്.

ഇതോടെ മൂന്നിന് 17 എന്ന നിലയിലായി ഇന്ത്യ. പിന്നീട് പരാഗ് - തിലക് സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഷ്യാ കപ്പിവല്‍ കളിച്ച അഭിഷേക്, തിലക് എന്നിവര്‍ക്ക് പുറമെ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: അഭിഷേക് ശര്‍മ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, തിലക് വര്‍മ, നിഷാന്ത് സിന്ധു, സൂര്യന്‍ഷ് ഷെഡ്ഗെ, ഹര്‍ഷിത് റാണ, യുധ്‌വീര്‍ സിംഗ് ചരക്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്.

ഓസ്‌ട്രേലിയ: മക്കെന്‍സി ഹാര്‍വി, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (വിക്കറ്റ് കീപ്പര്‍), ലാച്‌ലാന്‍ ഹിയേണ്‍, കൂപ്പര്‍ കൊനോലി, ജാക്ക് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍), ലാച്‌ലാന്‍ ഷാ, ഹാരി ഡിക്‌സണ്‍, ലിയാം സ്‌കോട്ട്, വില്‍ സതര്‍ലാന്‍ഡ്, സാം എലിയട്ട്, തന്‍വീര്‍ സംഗ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

നാഗ്പൂരില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്, സഞ്ജു ഓപ്പണര്‍, ഇഷാന്‍ കിഷനും ടീമില്‍
ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ ലോകകപ്പിലുമുണ്ടാവില്ല; ബംഗ്ലാദേശിന് അന്ത്യശാസനവുമായി ഐസിസി, മറുപടി നല്‍കാൻ ഒരു ദിവസം കൂടി