അയാളെ ലോകകപ്പിന് കൊണ്ടുപോണോ എന്ന് ഇന്ത്യ ആലോചിക്കണം; തുറന്നു പറഞ്ഞ് വസീം ജാഫര്‍

By Gopala krishnanFirst Published Sep 22, 2022, 2:51 PM IST
Highlights

ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ ചാഹലിന് അനുകൂലമല്ലെന്നും ബൗളിംഗില്‍ വലിയ വ്യത്യസ്തകള്‍ ഒന്നും ഇല്ലാത്ത ചാഹലിനെ പ്രധാന സ്പിന്നറായി ഓസ്ട്രേലിയയിലേക്ക് പോണോ എന്ന കാര്യം ടീം മാനേജ്മെന്‍റ് ചിന്തിക്കണമെന്നും ജാഫര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. ചാഹലിനെക്കാള്‍ മികച്ചത് വ്യത്യസ്തകളുള്ള രവി ബിഷ്ണോയ് ആണെന്നും ജാഫര്‍ വ്യക്തമാക്കി.

മുംബൈ: ടി20 ലോകകപ്പിനായി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യയുടെ ബൗളിംഗ് നിര. പേസ് ബൗളര്‍മാരാണ് പ്രധാനമായും എയറിലായതെങ്കിലും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനവും പരിതാപകരമാണ്. ഏഷ്യാ കപ്പില്‍ നാലു വിക്കറ്റ് മാത്രം വീഴ്ത്തിയ ചാഹലിന് പാക്കിസ്ഥാനെതിരായ നിര്‍ണായ മത്സരത്തില്‍ യാതൊരു പ്രഭാവവും ചെലുത്താനായില്ല. മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുകയും വിക്കറ്റെടുക്കുകയും ചെയ്യേണ്ട ചാഹല്‍ ഇതില്‍ രണ്ടിലും പരാജയപ്പെടുന്നത് ഇന്ത്യയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 3.2 ഓവറില്‍ 42 റണ്‍സ് വഴങ്ങിയ ചാഹലിന് വിക്കറ്റൊന്നും നേടാനായില്ല. ചാഹലിനൊപ്പം പന്തെറിഞ്ഞ അക്സര്‍ പട്ടേല്‍ തിളങ്ങുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ചാഹലിനെക്കൊണ്ട് ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍. ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ ചാഹലിന് അനുകൂലമല്ലെന്നും ബൗളിംഗില്‍ വലിയ വ്യത്യസ്തകള്‍ ഒന്നും ഇല്ലാത്ത ചാഹലിനെ പ്രധാന സ്പിന്നറായി ഓസ്ട്രേലിയയിലേക്ക് പോണോ എന്ന കാര്യം ടീം മാനേജ്മെന്‍റ് ചിന്തിക്കണമെന്നും ജാഫര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. ചാഹലിനെക്കാള്‍ മികച്ചത് വ്യത്യസ്തകളുള്ള രവി ബിഷ്ണോയ് ആണെന്നും ജാഫര്‍ വ്യക്തമാക്കി.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി20 മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകരുടെ 'തല്ലുമാല', ലാത്തിച്ചാര്‍ജ്

ഏഷ്യാ കപ്പില്‍ ബിഷ്ണോയ് പാക്കിസ്ഥാനെതിരായ ഒരു മത്സരം മാത്രമാണ് കളിച്ചത്. അതില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ നിര്‍ണായക വിക്കറ്റെടുത്ത ബിഷ്ണോയ് മത്സരത്തില്‍ മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞ ബൗളറുമായിരുന്നു. എന്നാല്‍ പിന്നീട് ബിഷ്ണോയിക്ക് അവസരം ലഭിച്ചില്ല. ചാഹലിന് പകരം കുല്‍ദീപ് യാദവിനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം പോലും ടീം മാനേജ്മെന്‍റിന് ആലോചിക്കാവുന്നതാണെന്നും ജാഫര്‍ പറഞ്ഞു. ചാഹല്‍ ഇതേ രിതിയിലാണ് പന്തെറിയുന്നതെങ്കില്‍ എനിക്ക് ശരിക്കും ആശങ്കയുണ്ട്. ബിഷ്ണോയിക്കും കുല്‍ദീപ് യാദവിനും ഓസീസ് സാഹചര്യങ്ങളില്‍ ചാഹലിനെക്കാള്‍ മികച്ച പ്രകടനം പുറത്തടുക്കാനാവുമെന്നും ജാഫര്‍ പറഞ്ഞു.

ടീമിലിടം കിട്ടാന്‍ കളിക്കാര്‍ക്കിടയില്‍ പോലും കടുത്ത മത്സരം, ലോകകപ്പ് ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ച് സഞ്ജു

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ നിറം മങ്ങിയ ഹര്‍ഷല്‍ പട്ടേലിനെ കുറ്റപ്പെടുത്താനാവില്ലെന്നും പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഹര്‍ഷലിന്‍റേതെന്നും ജാഫര്‍ പറഞ്ഞു. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ഫോമിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ജാഫര്‍ വ്യക്തമാക്കി. അടുത്ത മാസം 16ന് തുടങ്ങുന്ന ടി20 ലോകകപ്പില്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയുമാണ് ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍.

click me!