ടിക്കറ്റിനായി ആരാധകര്‍ രാവിലെ മുതല്‍ അഞ്ച് മണി മുതല്‍ ആരാധകരുടെ നീണ്ട ക്യൂ ആയിരുന്നു. ഒമ്പത് മണിയായതോടെ ക്യൂ പിന്നെയും നീണ്ടു. ഇതിനിടെ പലരും മുന്നിലെത്താന്‍ ശ്രമിച്ചതും ബഹളത്തിന് കാരണമാക്കി. 

ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി20 മത്സരത്തിന്‍റെ ടിക്കറ്റിനായി മത്സരം നടക്കുന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന് മുന്നില്‍ ആരാധകരുടെ കൂട്ടത്തല്ല്. ടിക്കറ്റിനായി തിക്കിത്തിരക്കിയവരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കൗണ്ടര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന ജിംഖാന ഗ്രൗണ്ടിന് മുന്നിലെ കൗണ്ടറിലാണ് ആരാധകര്‍ ഇരച്ചു കയറിയത്. ടിക്കറ്റിനായുള്ള തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേര്‍ക്ക് സാരമായി പരുക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയും പലര്‍ക്കും വീണ് പരിക്കേറ്റു.

Scroll to load tweet…

ടിക്കറ്റിനായി രാവിലെ അഞ്ച് മണി മുതല്‍ ആരാധകരുടെ നീണ്ട ക്യൂ ആയിരുന്നു. ഒമ്പത് മണിയായതോടെ ക്യൂ പിന്നെയും നീണ്ടു. ഇതിനിടെ പലരും മുന്നിലെത്താന്‍ ശ്രമിച്ചതും ബഹളത്തിന് കാരണമാക്കി.

കിവീസിന്‍റെ ചിറകരിഞ്ഞ് ഷര്‍ദ്ദുലും കുല്‍ദീപ് സെന്നും, ഇന്ത്യ എക്കെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ് എ

മൂന്ന് വര്‍ഷത്തിനുശേഷമാണ് ഹൈദരാബാദ് രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റിനായി ആവശ്യക്കാര്‍ ഏറെയാണ്. ബുധനാഴ്ച തന്നെ ടിക്കറ്റിനായി പലരും ജിംഖാന ഗ്രൗണ്ടിലെ കൗണ്ടറിന് മുന്നിലെത്തിയെങ്കിലും ടിക്കറ്റുകല്‍ വ്യാഴാഴ്ച രാവിലെ മുതലെ വില്‍പ്പനക്ക് എത്തൂ എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ആരാധകര്‍ നിരാശരായി പിരിഞ്ഞുപോയിരുന്നു.

Scroll to load tweet…

മൂന്ന് മത്സര പരമ്പരയില്‍ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയിച്ച ഓസ്ട്രേലിയല 1-0ന് മുന്നിലാണ്. നാളെ നാഗ്പൂരില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ ഓസീസിന് ടി 20 പരമ്പര നേടാം. നാളത്തെ മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ ഹൈാദരാബാദിലെ മൂന്നാം മത്സരമാകും പരമ്പര വിജയികളെ നിര്‍ണയിക്കുക. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ ഉയര്‍ത്തിയിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് പ്രതിരോധിക്കാനായില്ല. ഹൈദരാബാദിലും റണ്‍മഴ പെയ്യുന്ന പിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.