സഞ്ജു വിക്കറ്റിന് പിന്നില്‍; ഇന്ത്യ എയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് ആരംഭിച്ചു

Published : Sep 04, 2019, 10:42 AM IST
സഞ്ജു വിക്കറ്റിന് പിന്നില്‍; ഇന്ത്യ എയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് ആരംഭിച്ചു

Synopsis

ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് ആരംഭിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

തിരുവനന്തപുരം: ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് ആരംഭിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം മത്സരം 43 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്. 

വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടീമില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. 

അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് മറ്റൊരു ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ ടീം ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിലുണ്ട്. ഇന്ത്യയുടെ പ്ലയിങ് ഇലവന്‍ താഴെ...

ഇന്ത്യ എ ടീം: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശിവം ദ്യുബെ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇശാന്‍ പോറല്‍, രാഹുല്‍ ചാഹര്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ശുഭ്മാന്‍ ഗില്ലിനെ മറികടക്കാന്‍ സ്മൃതി മന്ദാന; ലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ വേണ്ടത് 62 റണ്‍സ് മാത്രം
ഏകദിനത്തില്‍ പന്താട്ടം ക്ലൈമാക്‌സിലേക്ക്; റിഷഭ് പന്തിന്റെ കരിയർ എങ്ങോട്ട്?