ലക്ഷ്യം വൈറ്റ്‌വാഷ്, അഫ്ഗാനെതിരെ അവസാന ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുന്നു, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത; സഞ്ജു തുടരും

Published : Sep 17, 2026, 11:06 AM IST
SANJU SAMSON AND SOORYAVANSHI

Synopsis

അഫ്ഗാൻ ബാറ്റർമാർ ഭേദപ്പെട്ട സ്കോർ കണ്ടെത്തുന്നുണ്ടെങ്കിലും, കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ നിയന്ത്രിക്കാൻ അവരുടെ ലോകോത്തര സ്പിൻ നിരയ്ക്ക് കഴിയാത്തതാണ് പ്രധാന വെല്ലുവിളി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് കളികളിലും ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടിയാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നതെങ്കിലും ഇന്ത്യയെ കീഴടക്കുക അവർക്ക് എളുപ്പമാവില്ല.

അഫ്ഗാൻ ബാറ്റർമാർ ഭേദപ്പെട്ട സ്കോർ കണ്ടെത്തുന്നുണ്ടെങ്കിലും, കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ നിയന്ത്രിക്കാൻ അവരുടെ ലോകോത്തര സ്പിൻ നിരയ്ക്ക് കഴിയാത്തതാണ് പ്രധാന വെല്ലുവിളി. ടോപ് ഓർഡർ ബാറ്റർമാർ ക്രീസിലുറയ്ക്കുകയും ബൗളർമാർ മികവിനൊത്ത് പന്തെറിയുകയും ചെയ്താൽ മാത്രമേ അഫ്ഗാനിസ്ഥാന് മത്സരത്തിൽ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. പരമ്പര നേടിക്കഴിഞ്ഞതിനാൽ ഇന്ത്യ ബെഞ്ചിലുള്ള താരങ്ങൾക്ക് അവസരം നൽകാൻ സാധ്യതയുണ്ട്. യുവതാരം വൈഭവ് സൂര്യവൻഷിക്ക് ഇന്ത്യൻ മണ്ണിൽ ആദ്യമത്സരം കളിക്കാൻ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും തകർപ്പൻ പ്രഹരശേഷിയാണ് ആദ്യ രണ്ടു മത്സരങ്ങളിലും പുറത്തെടുത്തത്.എങ്കിലും വൈഭവിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്. വൈഭവ് പ്ലേയിംഗ് ഇലവനിലെത്തിയാൽ അഭിഷേക് ശര്‍മയാകും പുറത്തിരിക്കുക. ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും. ബാറ്റിംഗ് നിരയില്‍ പിന്നാലെയെത്തുന്ന ഇഷാൻ കിഷൻ, നായകൻ ശ്രേയസ് അയ്യർ, വൈസ് ക്യാപ്റ്റൻ തിലക് വർമ്മ എന്നിവരും മികച്ച ഫോമിലാണ്. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ബൗളിങ് മൂർച്ച കൂട്ടാൻ ഒരു അധിക ബൗളറെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കാനും സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബാറ്റിംഗില്‍ സ്ഥിരത നിലനിർത്താൻ സഞ്ജു ചെയ്യേണ്ടത് അതുമാത്രം', നിർണായക ഉപദേശവുമായി സുനിൽ ഗവാസ്കർ
ഏകദിന ടീമില്‍ നിന്ന് പുറത്തായ റിഷഭ് പന്തിന് പുതിയ ചുമതല നല്‍കി ബിസിസിഐ, ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റൻ