'ബാറ്റിംഗില്‍ സ്ഥിരത നിലനിർത്താൻ സഞ്ജു ചെയ്യേണ്ടത് അതുമാത്രം', നിർണായക ഉപദേശവുമായി സുനിൽ ഗവാസ്കർ

Published : Sep 17, 2026, 10:20 AM IST
Sanju Samson

Synopsis

ക്രീസിലെത്തിയ ഉടൻ ആക്രമിച്ചു കളിക്കാൻ തുനിയാതെ, തുടക്കത്തിൽ അൽപ്പം സമയം കണ്ടെത്തി സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം കളി കൈയിലെടുക്കുന്ന ശൈലിയാണ് സഞ്ജുവിന് അനുയോജ്യമെന്ന് ഗവാസ്കർ.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ 22 പന്തിൽ 57 റൺസുമായി മിന്നുന്ന പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് ഉപദേശവുമായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. തുടർച്ചയായി റൺസ് കണ്ടെത്താനും ടീമിൽ സ്ഥാനം ഉറപ്പിക്കാനും സഞ്ജു ബാറ്റിങ്ങിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചാണ് മുൻ ഇന്ത്യൻ നായകൻ വ്യക്തമാക്കിയത്.

ക്രീസിലെത്തിയ ഉടൻ ആക്രമിച്ചു കളിക്കാൻ തുനിയാതെ, തുടക്കത്തിൽ അൽപ്പം സമയം കണ്ടെത്തി സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം കളി കൈയിലെടുക്കുന്ന ശൈലിയാണ് സഞ്ജുവിന് അനുയോജ്യമെന്ന് ഗവാസ്കർ പറഞ്ഞു. ടി20യിൽ ഓപ്പണർമാർക്കാണ് കൂടുതൽ പന്തുകൾ നേരിടാൻ അവസരം ലഭിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കണ്ടതുപോലെ, ആദ്യം പിച്ചിന്‍റെ സ്വഭാവം മനസിലാക്കി നിലയുറപ്പിച്ച ശേഷമാണ് സഞ്ജു വലിയ ഷോട്ടുകളിലേക്ക് കടന്നത്. ഈ രീതി തുടരുകയാണെങ്കിൽ സഞ്ജുവിന് ഒരിക്കലും പരാജയപ്പെടേണ്ടി വരില്ല. എല്ലാ മത്സരങ്ങളിലും 50-ഉം 60-ഉം റൺസ് വീതം നേടി സ്ഥിരത പുലർത്താൻ അദ്ദേഹത്തിന് സാധിക്കുമെന്നും സുനിൽ ഗവാസ്കർ പറഞ്ഞു.

ആദ്യ പന്ത് മുതൽ അടിച്ചുതകർക്കാൻ ശ്രമിക്കുന്നതാണ് പലപ്പോഴും സഞ്ജുവിന് തിരിച്ചടിയാകുന്നത്. 190ഓ 200-ഓ റൺസ് ചേസ് ചെയ്യേണ്ടിവരുമ്പോൾ ആദ്യ പന്ത് മുതൽ ആക്രമിക്കേണ്ടത് നിർബന്ധമാണെങ്കിലും, സാധാരണ സാഹചര്യങ്ങളിൽ അൽപസമയം കണ്ടെത്തി കളിച്ചാൽ സഞ്ജുവിന് വലിയ സ്കോറുകൾ കണ്ടെത്താനാകുമെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു. 2026 ടി20 ലോകകപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച സഞ്ജുവിന്, അതിനുശേഷമുള്ള ചില മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അഫ്ഗാനിസ്ഥാനെതിരെ 7 ഫോറുകളും 4 സിക്സറുകളും അടക്കം നേടിയ തകർപ്പൻ അർധസെഞ്ചുറിയോടെ സഞ്ജു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏകദിന ടീമില്‍ നിന്ന് പുറത്തായ റിഷഭ് പന്തിന് പുതിയ ചുമതല നല്‍കി ബിസിസിഐ, ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റൻ
'ഇനി ആ ചര്‍ച്ചകള്‍ വേണ്ട' - സഞ്‌ജുവിന്റെ ഫോമും ക്ലാസും തുടരും, മുന്‍ ഇന്ത്യന്‍താരങ്ങളുടെ ആവേശകരമായ പിന്തുണ