മൂന്നാം ടെസ്റ്റിനായി ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍ അഹമ്മദാബാദിലെത്തി

By Web TeamFirst Published Feb 19, 2021, 9:26 PM IST
Highlights

പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നും നാലും ടെസ്റ്റുകൾക്ക് വേദിയാവുക നവീകരിച്ച മൊട്ടേറ സ്റ്റേഡിയം. ചെപ്പോക്കിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 227 റൺസിന് ജയിച്ചപ്പോൾ, രണ്ടാം ടെസ്റ്റിൽ 317 റൺസ് ജയത്തോടെയായിരുന്നു ഇന്ത്യയുടെ പ്രതികാരം. ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക.

അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിനായി ഇന്ത്യ.ഇംഗ്ലണ്ട് ടീമുകൾ അഹമ്മദാബാദിലെത്തി. ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ചെന്നൈയിൽ ഓരോ ടെസ്റ്റുകൾ ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും അഹമ്മദാബാദിൽ. ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ അഹമ്മദാബാദിലെത്തിയത്.

പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നും നാലും ടെസ്റ്റുകൾക്ക് വേദിയാവുക നവീകരിച്ച മൊട്ടേറ സ്റ്റേഡിയം. ചെപ്പോക്കിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 227 റൺസിന് ജയിച്ചപ്പോൾ, രണ്ടാം ടെസ്റ്റിൽ 317 റൺസ് ജയത്തോടെയായിരുന്നു ഇന്ത്യയുടെ പ്രതികാരം. ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക.

പിങ്ക് ബോളിൽ രാത്രിയും പകലുമായാണ് മത്സരം. ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ പിങ്ക്ബോൾ ടെസ്റ്റാണിത്. ഷർദുൽ താക്കൂറിന് പകരം പരിക്കിൽ നിന്ന് മുക്തനായ ഉമേഷ് യാദവിനെ ഇന്ത്യ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. 2-1നോ 3-1നോ പരമ്പര നേടിയാൽ ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടും.

മാർച്ച് നാല് മുതൽ എട്ട് വരെയാണ് അവസാന ടെസ്റ്റ്. ഓൾ റൗണ്ടർ സാം കറന്‍ നാലാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

click me!