ഇന്ത്യ-പാക്കിസ്ഥാന്‍ ടി20 പരമ്പര നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Mar 24, 2021, 7:04 PM IST
Highlights

നിലവിലെ ക്രിക്കറ്റ് കലണ്ടര്‍ അനുസരിച്ച് ഇരു ടീമുകളും തമ്മിലുള്ള ഒരു പൂര്‍ണ പരമ്പര സാധ്യമല്ലെങ്കിലും ആറ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ടി20 പരമ്പരക്ക് വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുംബൈ: ഈ വര്‍ഷാവസാനം ഇന്ത്യയും പാക്കിസ്ഥാനും ട20 പരമ്പരയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാക് ദിന പത്രമായ ജംഗ് ആണ് ഇന്ത്യ-പാക് ടി20 പരമ്പര വര്‍ഷാവസാനം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് ബിസിസിഐയുടെയോ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെയോ ഔദ്യോഗിക സ്ഥിരീകരണമില്ല.

ആറ് ദിവസം മാത്രം നീളുന്ന പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളാകും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-2013നുശേഷം ഇന്ത്യ-പാക് പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.

നിലവിലെ ക്രിക്കറ്റ് കലണ്ടര്‍ അനുസരിച്ച് ഇരു ടീമുകളും തമ്മിലുള്ള ഒരു പൂര്‍ണ പരമ്പര സാധ്യമല്ലെങ്കിലും ആറ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ടി20 പരമ്പരക്ക് വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇന്ത്യാ-പാക് പരമ്പര നടക്കുമെന്ന വാര്‍ർത്തകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ നിഷേധിച്ചെങ്കിലും നടക്കാനുള്ള സാധ്യത അവര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുമില്ല. പരമ്പര നടക്കുകയാണെങ്കില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കേണ്ടിവരുമെന്നും കഴിഞ്ഞ തവണ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തിയതിനാല്‍ ആണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!