ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; വമ്പന്‍ സര്‍പ്രൈസും ട്വിസ്റ്റുകളും

By Web TeamFirst Published Apr 15, 2019, 3:28 PM IST
Highlights

ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായുഡുവിനെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. 

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായുഡുവിനെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.

കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല. ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍. നാലാം നമ്പറില്‍ ആര് വരുമെന്ന സര്‍പ്രൈസ് ഇപ്പോഴും ബാക്കില്‍ക്കുകയാണ്. 

ഇന്ത്യയുടെ ലോകകപ്പ് ടീം

Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, KL Rahul, Vijay Shankar, MSD (wk), Kedar Jadhav, Dinesh Karthik, Yuzvendra Chahal, Kuldeep Yadav, Bhuvneshwar Kumar, Jasprit Bumrah, Hardik Pandya, Ravindra Jadeja, Mohd Shami

India’s squad for the ICC announced: Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, KL Rahul, Vijay Shankar, MSD (wk), Kedar Jadhav, Dinesh Karthik, Yuzvendra Chahal, Kuldeep Yadav, Bhuvneshwar Kumar, Jasprit Bumrah, Hardik Pandya, Ravindra Jadeja, Mohd Shami

— BCCI (@BCCI)
click me!