ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സര്‍പ്രൈസ് ചോയ്സായി ഭുവി, സഞ്ജു ടീമില്‍

Published : Oct 06, 2026, 09:15 PM IST
bhuvneshwar kumar

Synopsis

പരിക്കുമൂലം പുറത്തായിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായും തിലക് വര്‍മ വൈസ് ക്യാപ്റ്റനായും തുടരുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്തി. നാലു വര്‍ഷത്തെ ഇടവേളക്കുശേഷം 36കാരനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടി20 ടീമിലെത്തിയതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. 2022 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കായി അവസാനം ടി20 മത്സരം കളിച്ചത്. ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി ആര്‍സിബിക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഭുവിയെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ കാരണമായത്.

പരിക്കുമൂലം പുറത്തായിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. അര്‍ഷ്ദീപ് സിംഗിനൊപ്പം പ്രിന്‍സ് യാദവ്. മായങ്ക് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്. പേസ് ഓള്‍ റൗണ്ടര്‍മാരായി നിതീഷ് കുമാര്‍ റെഡ്ഡിയും ശിവം ദുബെയും ടീമിലെത്തിയപ്പോള്‍ പരിക്കുമൂലം പുറത്തായ ഹാര്‍ദിക് പാണ്ഡ്യ ടീമിലില്ല. കൗമാര താരം വൈഭവ് സൂര്യവംശിയും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസിനെതിരെയ അരങ്ങേറിയ സ്പിൻ ഓള്‍ റൗണ്ടര്‍ നമൻ ധിര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീം നടത്തുന്ന പര്യടനത്തിനുള്ള ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ സായ് സുദര്‍ശന്‍, റിഷഭ് പന്ത്, മുകേഷ് കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ആഖിബ് നബി എന്നിവര്‍ ടീമിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തകർപ്പൻ തുടക്കത്തിന് ശേഷം തകർന്നടിഞ്ഞ് വെസ്റ്റ് ഇൻഡീസ്; ആദ്യ ടി20യിൽ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം
വിക്കറ്റ് വേട്ടയുമായി ഹാർദിക് പാണ്ഡ്യയുടെ പകരക്കാരൻ; ഓസ്‌ട്രേലിയ എക്കെതിരെ ഇന്ത്യ എക്ക് 275 റണ്‍സ് വിജയലക്ഷ്യം