ഇരുവരും രണ്ടാം വിക്കറ്റില്‍ 176 റണ്‍സാണ് കൂട്ടിചേര്‍ത്തത്. നിരവധി റെക്കോര്‍ഡുകളും വഴിമാറി. ഇപ്പോള്‍ ഇരുവരും ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ്. ബിസിസിഐ ടിവിക്ക് (BCCI) വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവും (Sanju Samson) ഹൂഡയും സംസാരിച്ചത്.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ (IREvIND) ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോള്‍ ദീപക് ഹൂഡയ്ക്കും (57 പന്തില്‍ 104), സഞ്ജു സാംസണും (42 പന്തില്‍ 77) വലിയ പങ്കുണ്ടായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 176 റണ്‍സാണ് കൂട്ടിചേര്‍ത്തത്. നിരവധി റെക്കോര്‍ഡുകളും വഴിമാറി. ഇപ്പോള്‍ ഇരുവരും ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ്. ബിസിസിഐ ടിവിക്ക് (BCCI) വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവും (Sanju Samson) ഹൂഡയും സംസാരിച്ചത്.

തന്നെക്കാള്‍ നന്നായി സഞ്ജു കളിച്ചതായി ഹൂഡ അഭിമുഖത്തില്‍ പറയുന്നുണ്ട്. ''നമ്മള്‍ ക്രീസില്‍ നിന്നപ്പോള്‍ എന്നെക്കാള്‍ നന്നായി നീ കളിച്ചതായി എനിക്ക് തോന്നിയിരുന്നു.'' ഹൂഡ പറഞ്ഞു. പിന്നീട് സഞ്ജുവിന്റെ ആദ്യ അര്‍ധ സെഞ്ചുറിയെ കുറിച്ചും ഹൂഡ ചോദിച്ചു. ''ആദ്യ അര്‍ധ സെഞ്ചുറി നേടാനായതില്‍ ഏറെ സന്തോഷം. ഒമ്പതോ, പത്തോ വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപത്ത് തന്നെയുണ്ട്. ഇപ്പോഴാണ് അര്‍ധ സെഞ്ചുറി നേടാന്‍ സാധിക്കുന്നത്. ടീമിന്റെ വിജയത്തിന് വേണ്ടി വലിയ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.'' സഞ്ജു പറഞ്ഞു. 

Scroll to load tweet…

ഉമ്രാന്‍ മാലിക്കിന്റെ അവസാന ഓവറിനെ കുറിച്ച് ഹൂഡ സംസാരിച്ചു. ''ഉമ്രാന്‍ മാലിക്കിന്റെ തിരിച്ചുവരവ് മനോഹരമായിരുന്നു. അവസാന ഓവര്‍ എറിയുമ്പോള്‍ സമ്മര്‍ദ്ദം കൂടുതലായിരിക്കും. എന്നാല്‍ മനോഹരമായി അവനത് കൈകാര്യം ചെയ്തു.'' ഹൂഡ അഭിപ്രായപ്പെട്ടു. അവസാന ഓവറില്‍ 18 റണ്‍സാണ് അയര്‍ലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ ഉമ്രാന്റെ പേസിന് ഐറിഷ് താരങ്ങള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.

നേരത്തെയും ഹൂഡ സഞ്ജുവിനെ പ്രകീര്‍ത്തിച്ചിരുന്നു. 'സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു' എന്നുമായിരുന്നു ഹൂഡയുടെ വാക്കുകള്‍. 'മികച്ച ഐപിഎല്‍ സീസണ്‍ കഴിഞ്ഞാണ് വരുന്നത്. ആ പ്രകടനം തുടരുകയായിരുന്നു ലക്ഷ്യം. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ബാറ്റിംഗ് സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ ഏറെസമയം ക്രീസില്‍ ലഭിക്കുന്നതായും' ഹൂഡ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയും സഞ്ജുവിനോടുള്ള ആരാധന പ്രകടമാക്കിയിരുന്നു. ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാമെന്ന് ജഡേജ ലൈവ് വീഡിയോയില്‍ തുറന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ സഞ്ജുവിന് സെഞ്ചുറി നേടാന്‍ കഴിയാത്തതിലെ നിരാശ ജഡേജ പങ്കുവെക്കുകയും ചെയ്തു.