
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 472 റണ്‍സെന്ന നിലയിലാണ്. 135 റണ്‍സോടെ വിരാട് കോലിയും 38 റണ്‍സുമായി അക്സര്‍ പട്ടേലും ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് ഒമ്പത് റണ്‍സ് കൂടി മതി.
അവസാന സെഷനില്‍ അതിവേഗം ബാറ്റ് ചെയ്ത് 100 റണ്‍സെങ്കിലും നേടാനായാല്‍ നാലാം ദിനം അവസാനം ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ച് സമ്മര്‍ദ്ദത്തിലാക്കാനാവും ഇന്ത്യയുടെ ശ്രമം. സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ഇനിയും ലഭിക്കാത്ത പിച്ചില്‍ വിക്കറ്റെടുക്കാന്‍ ഓസീസ് സ്പിന്‍ ത്രയവും വിയര്‍ക്കുന്ന കാഴ്ചയാണ് അഹമ്മദാബാദില്‍ നാലാം ദിനം കണ്ടത്. ശ്രേയസ് അയ്യരുടെ പരിക്ക് നാലാം ദിനം തുടക്കത്തിലെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു.
ഒരു ബാറ്ററുടെ കുറവ് മത്സരത്തില്‍ നിര്‍ണായകമാകുമെന്ന തിരിച്ചറിഞ്ഞ വിരാട് കോലിയും രവീന്ദ്ര ജഡേജയും ആദ്യ സെഷനിലെ ആദ്യ മണിക്കൂറില്‍ കരുതലോടെ ബാറ്റ് വീശിയയോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോയത്. ആദ്യ സെഷനില്‍ 73 റണ്‍സ് മാത്രം നേടിയ ഇന്ത്യ പക്ഷെ രണ്ടാം സെഷനില്‍ 109 റണ്‍സ് നേടി സ്കോറിംഗ് വേഗം കൂട്ടി. കൃത്യമായ ഫീല്‍ഡ് പ്ലേസിംഗിലൂടെ ബൗണ്ടറികള്‍ ഓസ്ട്രേലിയന്‍ നായകന്‍ ബൗണ്ടറികള്‍ക്ക് തടയിട്ടതോടെ കൂടുതല്‍ സിംഗിളുകളും ഡബിളുകളുമായാണ് ഇന്ത്യ സ്കോര്‍ ഉയത്തിയത്.
തുടക്കത്തില്‍ കരുതലോടെ കളിച്ചെങ്കിലും ടോഡ് മര്‍ഫിക്കെതിരെ അനാവശ്യ ഷോട്ട് കളിച്ച് രവീന്ദ്ര ജഡേജ ലഞ്ചിന് മുമ്പ് പുറത്തായി. 84 പന്ത് നേരിട്ട ജഡേജ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് 28 റണ്‍സടിച്ചത്. പിന്നീടെത്തി ഭരത് തുടക്കത്തില്‍ വിരാട് കോലിക്ക് പിന്തുണ നല്‍കി. ലഞ്ചിനുശേഷം ആക്രമണോത്സുകത പുറത്തെടുത്ത ഭരത് കാമറൂണ്‍ ഗ്രീനിനെ ഒരോവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി 21 റണ്‍സടിച്ച് കരുത്തു കാട്ടിയെങ്കിലും നേഥന്‍ ലിയോണിന്‍റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോംബിന് ക്യാച്ച് നല്‍കി മടങ്ങി. 88 പന്തില്‍ 44 റണ്‍സാണ് ഭരത് നേടിയത്. പിന്നീടെത്തിയ അക്സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് തന്‍റെ 28-ാം ടെസ്റ്റ് സെഞ്ചുറി കോലി പൂര്‍ത്തിയാക്കി. 241 പന്തിലാണ് കോലി സെഞ്ചുറിയിലെത്തിയത്. അഞ്ച് ബൗണ്ടറികള്‍ മാത്രമായിരുന്നു സെഞ്ചുറി നേടുമ്പോള്‍ കോലിയുടെ പേരിലുണ്ടായിരുന്നത്. സെഞ്ചുറി നേടിയശേഷം അക്സറിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ കോലി ഓസ്ട്രേലിയ ലീഡ് നേടില്ലെന്ന് ഉറപ്പിച്ചു. ഓസീസിനായി ടോഡ് മര്‍ഫിയും നേഥന്‍ ലിയോണും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!