
ലണ്ടന്‍: ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്ക് ആതർട്ടൻ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ടീം ഇന്ത്യ സ്വന്തമാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍.
ഏകദിന പരമ്പരയും പിടിക്കാന്‍ കോലിപ്പട; ആദ്യ മത്സരം ഇന്ന്, മാനംകാക്കാന്‍ ഇംഗ്ലണ്ട്
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഇല്ലാതെയാണ് ഇന്ത്യ, ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇത് ടീം ഇന്ത്യയുടെ കരുത്ത് എന്താണെന്ന് വ്യക്തമാക്കി തരുകയാണെന്നും മൈക്ക് ആതർട്ടൻ പറയുന്നു. ഒക്‌ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യയിലാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കുക.
ഒരേയൊരു സെഞ്ചുറി; കോലിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍
അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ടീം ഇന്ത്യ ടി20 പരമ്പര 3-2നാണ് സ്വന്തമാക്കിയത്. ആദ്യ ടി20യില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയവുമായി ഇന്ത്യ പകരം വീട്ടി. മൂന്നാം ടി20 ഇംഗ്ലണ്ട് എട്ട് വിക്കറ്റിനും നാലാം മത്സരം ഇന്ത്യ എട്ട് റണ്‍സിനും വിജയിച്ചതോടെ പരമ്പര അവസാന മത്സരത്തിലെ ആവേശപ്പോരിലേക്ക് നീളുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമില്‍ അയാള്‍ക്ക് ഇടമുണ്ടാകില്ലെന്ന് ലക്ഷ്മണ്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!