ഓസീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; കോലി- സഞ്ജു സഖ്യം ക്രീസില്‍

By Web TeamFirst Published Dec 8, 2020, 4:34 PM IST
Highlights

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ രാഹുല്‍ മടങ്ങി. മാക്‌സ്‌വെല്ലിന്റെ ഷോര്‍ട്ട് പിച്ച് പന്ത് മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിലാണ് രാഹുല്‍ മടങ്ങിയത്.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20യില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 11 ഓവറില്‍ രണ്ടിന് 87 എന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (0), ശിഖര്‍ ധവാന്‍ (28) പുറത്തായത്. വിരാട് കോലി (47), സഞ്ജു സാംസണ്‍ (6) എന്നിവരാണ് ക്രീസില്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവര്‍ക്കാണ് നേരത്തെ മാത്യൂ വെയ്ഡ് (53 പന്തില്‍ 80), ഗ്ലെന്‍ മാക്‌സ്‌വെല്‍ (36 പന്തില്‍ 54) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ രാഹുല്‍ മടങ്ങി. മാക്‌സ്‌വെല്ലിന്റെ ഷോര്‍ട്ട് പിച്ച് പന്ത് മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിലാണ് രാഹുല്‍ മടങ്ങിയത്. ഡീപ് മിഡ് വിക്കറ്റില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ ഇതേ രീതിയില്‍ കോലിയും മടങ്ങേണ്ടതായിരുന്നു. എന്നാല്‍ അനായാസ അവസരം സ്മിത്ത് വിട്ടുകളഞ്ഞു. 9 റണ്‍സ് മാത്രമാണ് കോലിക്ക് ആ സമയത്തുണ്ടായിരുന്നത്. സ്വെപ്‌സണിന്റെ പന്തില്‍ ഡാനിയേല്‍ സാംസ് ക്യാച്ചെടുത്തായിരുന്നു ധവാന്റെ മടക്കും. 

നേരത്തെ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മാക്‌സ്‌വെല്‍- വെയ്ഡ് സഖ്യമാണ് ഓസീസിന് തുണയായത്. മോശം തുടക്കമായിന്നു ആതിഥേയര്‍ക്ക്. രണ്ടാം ഓവറില്‍ തന്നെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആരോണ്‍ ഫിഞ്ചാണ് (0) ആദ്യം മടങ്ങിയത്. വാഷിംഗ്ടണിനെ സ്‌ട്രൈറ്റിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഫിഞ്ച്. മൂന്നാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് (23 പന്തില്‍ 24) അല്‍പനേരം പിടിച്ചുനിന്നു. വെയ്ഡിനൊപ്പം 55 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സ്മിത്തിനായി. എന്നാല്‍ വാഷിംഗ്ടണ്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

വാഷിംഗ്ടണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സ്മിത്ത്. പിന്നാലെ ഒത്തുച്ചേര്‍ന്ന വെയ്ഡ്- മാക്‌സ്‌വെല്‍ സഖ്യമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വെയ്ഡ് 19ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 53 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിങ്‌സ്. 

തൊട്ടടുത്ത ഓവറില്‍ മാക്‌സ്‌വെല്‍ മടങ്ങി. നടരാജന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്ന് വീതം സിക്‌സും ഫോറു അടങ്ങുന്നതായിരുന്നു മാക്‌സിയുടെ ഇന്നിങ്‌സ്. അതേ ഒാവറിന്റെ അവസാന പന്തില്‍ ഡാര്‍സി ഷോര്‍ട്ട് (7) റണ്ണൗട്ടായി. മൊയ്‌സസ് ഹെന്റിക്വെസ് (2),  ഡാനിയേല്‍ സാംസ് (4) എന്നിവര്‍ പുറത്താവാതെ നിന്നു. വാഷിംഗ്ടണിന് പുറമെ നടരാജന്‍, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!