വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം

Published : Aug 04, 2019, 08:41 PM IST
വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സെടുത്തിട്ടുണ്ട്. 

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (38), ശിഖര്‍ ധവാന്‍ (18) എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു.

മികച്ച ഫോമില്‍ കളിക്കുന്ന രോഹിത് ഇതുവരെ ഒരു സിക്‌സും അഞ്ച് ഫോറും സ്വന്തമാക്കിയിട്ടുണ്ട്. ധവാന്റെ അക്കൗണ്ടില്‍ രണ്ട് ബൗണ്ടറിയാണുള്ളത്. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വിന്‍ഡീസ് ഒരുമാറ്റം വരുത്തി. ഓപ്പണര്‍ ജോണ്‍ കാംപ്‌ബെല്ലിന് പകരം ഖാരി പിയേറെ ടീമിലെത്തി. സുനില്‍ നരൈന്‍ വിന്‍ഡീസിനായി ഓപ്പണ്‍ ചെയ്യും.

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍.

വെസ്റ്റ് ഇന്‍ഡീസ്: സുനില്‍ നരൈന്‍, എവിന്‍ ലൂയിസ്, നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, റൊവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീമോ പോള്‍, ഖാരി പിയേറെ ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഒഷാനെ തോമസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്