സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശി? ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

Published : Oct 31, 2026, 04:36 PM IST
Sanju Samson

Synopsis

ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. മോശം ഫോമിലുള്ള സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശി കളിച്ചേക്കും. നായകൻ ശ്രേയസ് അയ്യരുടെ ഫോമില്ലായ്മയും ബൗളിംഗ് നിരയിലെ പോരായ്മകളും ടീമിന് വെല്ലുവിളിയാണ്.

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ തന്ത്രപരമായ മാറ്റങ്ങള്‍ക്ക് സാധ്യത. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ നേരത്തെ സ്വന്തമാക്കിയെങ്കിലും, ഓക്ലന്‍ഡില്‍ നടന്ന നാലാം മത്സരത്തിലേറ്റ കനത്ത തോല്‍വിക്ക് ശേഷം പരാജയത്തോടെ പരമ്പര അവസാനിപ്പിക്കാന്‍ ലോക ചാമ്പ്യന്മാര്‍ ആഗ്രഹിക്കുന്നില്ല. മങ്ങിയ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണിന് പകരം യുവതാരം വൈഭവ് സൂര്യവംശിയെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ പരീക്ഷിച്ചേക്കും.

പരമ്പരയില്‍ 67, 14, 18, 4 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. ഒരു ചെറിയ ഇടവേള സഞ്ജുവിന്റെ ബാറ്റിംഗിന് ഉന്മേഷം നല്‍കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, നായകന്‍ ശ്രേയസ് അയ്യരുടെ ഫോമില്ലായ്മയും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ടി20യില്‍ കന്നി സെഞ്ചുറി നേടിയ ശേഷം കളിച്ച 8 ഇന്നിംഗ്‌സുകളില്‍ 40, 1, 16, 22, 42, 7, 5, 22 എന്നിങ്ങനെയാണ് അയ്യരുടെ സമ്പാദ്യം. നമന്‍ ധീര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് പലപ്പോഴും നായകന്റെ ഫോമില്ലായ്മ മറച്ചുവെച്ചത്.

ഇന്ത്യന്‍ ബൗളിംഗ് നിരയിലും പോരായ്മകള്‍ പ്രകടമാണ്. അര്‍ഷ്ദീപ് സിംഗിന് മാത്രമാണ് പരമ്പരയില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം കണ്ടെത്താന്‍ കഴിഞ്ഞത്. അനുഭവസമ്പന്നനായ ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫലം നല്‍കിയിട്ടില്ല (3 മത്സരങ്ങളില്‍ നിന്ന് 1 വിക്കറ്റ്, 139 റണ്‍സ് വഴങ്ങി). കുല്‍ദീപ് യാദവ് അല്ലെങ്കില്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരിലൊരാളെ ടീമിലെടുക്കണമെങ്കില്‍ നമന്‍ ധീറിനെ ഒഴിവാക്കേണ്ടി വരും. അതേസമയം, അവസാന മത്സരം ജയിച്ച് അടുത്തതായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലേക്ക് മികച്ച ആത്മവിശ്വാസത്തോടെ കടക്കാനാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, പ്രിന്‍സ് യാദവ്, മയാങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനിച്ചോ? ചേതേശ്വര്‍ പൂജാരയുടെയും അഭിഷേക് നായരുടെയും നിരീക്ഷണങ്ങള്‍ ഇങ്ങനെ
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി കാഗിസോ റബാഡ; ഏറ്റവും കുറഞ്ഞ പന്തുകളില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളര്‍