സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വീണ്ടും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ

Published : Jul 25, 2026, 05:02 PM IST
Vaibhav Suryavanshi

Synopsis

സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ച. ഓപ്പണർമാരായ അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ബ്ലെസിംഗ് മുസറബാനിയാണ് രണ്ട് വിക്കറ്റുകളും നേടിയത്.

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 53 എന്ന നിലയിലാണ്. ശ്രേയസ് അയ്യര്‍ (6), ഇഷാന്‍ കിഷന്‍ (18) എന്നിവര്‍ ക്രീസിലുണ്ട്. അഭിഷേക് ശര്‍മയുടെ (8), വൈഭവ് സൂര്യവംശി (20) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ ഗരാവ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. നേരത്തെ, ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അശോക് ശര്‍മയ്ക്ക് പകരം യഷ് താക്കൂര്‍ ടീമിലെത്തി. സിംബാബ്‌വെ മാറ്റമൊന്നും വരുത്തിയിട്ടില്ല.

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത അഭിഷേകിനെ, മുസറബാനി ഗള്ളിയില്‍ റ്യാന്‍ ബേളിന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറില്‍ വൈഭവും മടങ്ങി. ഗരാവക്കെതിരെ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു സൂര്യവംശി. എന്നാല്‍ ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. മുസറബാനിക്കായിരുന്നു ക്യാച്ച്. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. മൂന്ന് മത്സരങ്ങളുടെ പരമ്പരകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ടി20 ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദൂബെ, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, മയങ്ക് യാദവ്.

സിംബാബ്വെ: ബ്രയാന്‍ ബെനെറ്റ്, ബെന്‍ കറന്‍, ഡിയോണ്‍ മേയേഴ്‌സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേര്‍ള്‍, വെസ്ലി മാധേവെരെ, തടിവനാഷെ മരുമാനി (വിക്കറ്റ് കീപ്പര്‍), ബ്രാഡ് എവന്‍സ്, ന്യൂമാന്‍ ഞാമുരി, റിച്ചാര്‍ഡ് എന്‍ഗാരവ, ബ്ലെസ്സിംഗ് മുസരബാനി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പം, പ്രാഥമിക ഘട്ടത്തില്‍ പാകിസ്ഥാനുമായി മത്സരങ്ങളില്ല
'അവഗണിച്ച് അവനെ ഒന്നുമല്ലാതാക്കി', ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്