ടി20 അരങ്ങേറ്റത്തില്‍ പൃഥ്വി സംപൂജ്യന്‍; ലങ്കയ്‌ക്കെതിരെ ടി20യില്‍ ഇന്ത്യക്ക് മോശം തുടക്കം, സഞ്ജു ക്രീസില്‍

Published : Jul 25, 2021, 08:19 PM ISTUpdated : Jul 25, 2021, 08:20 PM IST
ടി20 അരങ്ങേറ്റത്തില്‍ പൃഥ്വി സംപൂജ്യന്‍; ലങ്കയ്‌ക്കെതിരെ ടി20യില്‍ ഇന്ത്യക്ക് മോശം തുടക്കം, സഞ്ജു ക്രീസില്‍

Synopsis

നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജുവാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.  

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടി20യിലെ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ദുഷ്മന്ത് ചമീരയുടെ പന്തില്‍ മിനോദ് ഭാനുകയ്ക്ക് ക്യാച്ച് നല്‍കിയാണ് പൃഥ്വി മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് ഓവറില്‍ ഒന്നിന് 18 എന്ന നിലയിലാണ്. സഞ്ജു സാംസണ്‍ (10), ശിഖര്‍ ധവാന്‍ (8) എന്നിവരാണ് ക്രീസില്‍.   

നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജുവാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

പൃഥ്വി ഷായ്ക്ക് പുറമെ വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ നടന്ന ഏകദിന പരമ്പ ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍കിക പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, വരുണ്‍ ചക്രവര്‍ത്തി. 

ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക, അഷന്‍ ഭണ്ഡാര, വാനിഡു ഹസരങ്ക, ചാമിക കരുണാരത്‌നെ, ഇസുരു ഉഡാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡയ്ക്ക് 286 റണ്‍സ് വിജയം
അണ്ടര്‍ 19 ഏഷ്യാ കപ്പ്: സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം