ഒളിംപിക്‌സ് ഹോക്കി: ബെല്‍ജിയത്തോട് ഇന്ത്യ പൊരുതി തോറ്റു, തുണയായി ശ്രീജേഷിന്റെ തകര്‍പ്പന്‍ ഫോം

Published : Aug 01, 2024, 04:11 PM IST
ഒളിംപിക്‌സ് ഹോക്കി: ബെല്‍ജിയത്തോട് ഇന്ത്യ പൊരുതി തോറ്റു, തുണയായി ശ്രീജേഷിന്റെ തകര്‍പ്പന്‍ ഫോം

Synopsis

ചൈനയുടെ വു യു ആയിട്ടുള്ള മത്സരത്തില്‍ 0:5നാനായിരുന്നു താരത്തിന്റെ തോല്‍വി. നേരത്തെ, ഇന്ത്യ മൂന്നാം മെഡല്‍ സ്വന്തമാക്കിയിരുന്നു.

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ ശക്തരായ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യയുടെ തോല്‍വി. 18-ാം മിനിറ്റില്‍ അഭിഷേകിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ 33-ാം മിനിറ്റില്‍ തിബൂ സ്‌റ്റോക്‌ബ്രോക്‌സിലൂടെ ബെല്‍ജിയം ഒപ്പമെത്തി. 44-ാം മിനിറ്റില്‍ ജോണ്‍ ഡൊഹ്‌മെന്‍ ബെല്‍ജിയത്തിന് വേണ്ടി വിജയഗോള്‍ നേടി. ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഗോളെന്നുറച്ച നിരവധ അവസരങ്ങള്‍ താരം രക്ഷപ്പെടുത്തിയിയിരുന്നു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രം ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് സിംഗിന് മുതലാക്കാന്‍ സാധിച്ചില്ല. ഇന്ത്യ നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.

അതേസമയം ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം നിഖാത് സരീന്‍ 50 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവാണ് സരീന്‍. ചൈനയുടെ വു യു ആയിട്ടുള്ള മത്സരത്തില്‍ 0:5നാനായിരുന്നു താരത്തിന്റെ തോല്‍വി. നേരത്തെ, ഇന്ത്യ മൂന്നാം മെഡല്‍ സ്വന്തമാക്കിയിരുന്നു. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്.

ട്രെയിനിലെ ടിടിഇയിൽ നിന്ന് ഒളിംപിക് ജേതാവിലേക്ക്; സ്വപ്നങ്ങളെ പിന്തുടര്‍ന്ന സ്വപ്നിലിന്‍റെ സ്വപ്നയാത്ര

15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നില്‍ അവസാന റൗണ്ടിലാണ് 451.4 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 463.6  പോയന്റ് നേടിയ ചൈനയുടെ വൈ കെ ലിയൂ സ്വര്‍ണവും 461.3 പോയന്റ് നേടിയ യുക്രൈനിന്റെ എസ് കുലിഷ് വെള്ളിയും നേടി.

നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും ടീം ഇനത്തില്‍ മനുഭാക്കര്‍-സരബ്‌ജോത് സിംഗും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍