ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റനെ ശനിയാഴ്ച്ച അറിയാം; ടീം പ്രഖ്യാപനവും അന്ന് നടക്കും

Published : May 21, 2025, 04:50 PM IST
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റനെ ശനിയാഴ്ച്ച അറിയാം; ടീം പ്രഖ്യാപനവും അന്ന് നടക്കും

Synopsis

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെയും ശനിയാഴ്ച പ്രഖ്യാപിക്കും. ജസ്പ്രീത് ബുമ്ര പിന്മാറിയതോടെ ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളാണ് നായക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനേയും പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും ശനിയാഴ്ച പ്രഖ്യാപിക്കും. ശനിയാഴ്ച നടക്കുന്ന സെലക്ഷന്‍ യോഗത്തിന് ശേഷം പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിയോടെ പ്രഖ്യാപനങ്ങള്‍ അറിയാന്‍ സാധിക്കും. രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനുശേഷം ഇന്ത്യ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ അന്വേഷിച്ചു വരികയായിരുന്നു. ജസ്പ്രീത് ബുമ്ര, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയ നിരവധി പേരുകളാണ് നായക സ്ഥാനത്തേക്ക് ഉയര്‍ത്തത്. എന്നാല്‍ ബുമ്ര പിന്മാറാന്‍ തീരുമാനിച്ചു. ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റുകളും കളിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ബുമ്ര വ്യക്തമാക്കിയിരുന്നു. നിലവില്‍ ഗില്ലിന്റേയും പന്തിന്റേയും പേരുകളാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേക്കുന്നത്.

സ്‌കൈ സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുമായി ഇന്ത്യന്‍ സെലക്ടര്‍മാര്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ഉള്‍കൊണ്ടിട്ടില്ല. കാര്യങ്ങള്‍ ഇരുവരിലേക്കുമാണ് നീളുന്നതെങ്കിലും സെലക്ഷന്‍ കമ്മിറ്റിയില്‍ ഇരുവരുടെയും കാര്യത്തില്‍ ഭിന്നത തുടരുകയാണ്.  ടെസ്റ്റ് ടീമില്‍ ഗില്ലിന് ഇതുവരെ സ്ഥാനം ഉറച്ചിട്ടില്ലാത്തതിനാല്‍ സെലക്ടര്‍മാരില്‍ ഒരാള്‍ക്ക് അതൃപ്തിയുണ്ട്.

25 കാരനായ ഗില്ലിനെ വൈസ് ക്യാപ്റ്റനാകുന്നത് നിലവില്‍ അദ്ദേഹത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നുള്ള അഭിപ്രായവും ഉയര്‍ന്നു. 38 കാരനായ രോഹിത് പര്യടനത്തിനുള്ള ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പരമ്പരയുടെ മധ്യത്തില്‍ വിരമിക്കാനാണ് ലക്ഷ്യമിട്ടതെന്നും വാര്‍ത്തകളുണ്ടായിരുന്നു. 2014 ല്‍ എം.എസ്. ധോണി വിരാട് കേലിക്ക് നിയന്ത്രണം കൈമാറിയതുപോലെ. എന്നിരുന്നാലും, ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സ്ഥിരത വേണമെന്ന് സെലക്ടര്‍മാര്‍ ആഗ്രഹിച്ചു.

രോഹിതിന് ടീമിന്റെ ഭാഗമാക്കാമെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു, പക്ഷേ ക്യാപ്റ്റനാകില്ലെന്ന് അറിയിച്ചു. ഇതോടെ 38 കാരനായ രോഹിത് ഉടന്‍ തന്നെ ക്രിക്കറ്റിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രോഹിതിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം