സിഡ്നി: ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യുകയായിരുന്ന ജസ്പ്രീത് ബുമ്രയുടെ ഷോട്ട് മുഖത്ത് കൊണ്ട ഓസീസ് ബൗളര്‍ കാമറൂണ്‍ ഗ്രീനിന് പരിക്ക്. ബുമ്രയുടെ സ്ട്രെയ്റ്റ് ഡ്രൈവാണ് ഗ്രീനിന്‍റെ മുഖത്ത് കൊണ്ടത്. പന്ത് കൊണ്ടതും നിലത്തുവീണ ഗ്രീനിനെ പിട്ട് എഴുന്നേല്‍പ്പിക്കാനായി ഓടിയെത്തിയ നോണ്‍ സ്ട്രൈക്കര്‍ മുഹമ്മദ് സിറാജിന്‍റെ നല്ല മനസിന് കൈയടിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം.

വീഡിയോ വൈറലായതോടെ സിറാജിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. തലക്ക് പരിക്കേറ്റ ഗ്രീനിന് പകരം കണ്‍കഷന്‍ സബ്സറ്റിറ്റ്യൂട്ടിന് ഓസീസ് എ ടീം കളത്തിലറക്കി. സിറാജിന്‍റെ ഇടപെടലിനെ അഭിനന്ദിച്ച് ബിസിസിഐയും രംഗത്തെത്തി. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നാണ് സംഭവത്തെ ബിസിസിഐ വിശേഷിപ്പിച്ചത്.