
അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന് തകര്‍പ്പൻ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന മികച്ച നിലയിലാണ് 32 പന്തില്‍ 25 റണ്‍സുമായി ഉസ്മാന്‍ ഖാനും 33 പന്തില്‍ 54 റണ്‍സുമായി സമീര്‍ മിന്‍ഹാസും ക്രീസില്‍. 14 പന്തില്‍ 18 റണ്‍സെടുത്ത ഹംസ സഹൂറിന്‍റെ വിക്കറ്റാണ് പാകിസ്ഥാന് പവര്‍പ്ലേയില്‍ നഷ്ടമായത്. ഹെനില്‍ പട്ടേലിനാണ് വിക്കറ്റ്. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ സമീര്‍ മിന്‍ഹാസ് തകര്‍ത്തടിച്ച് ക്രീസിൽ തുടരുന്നതാണ് പാകിസ്ഥാനെ മികച്ച നിലയില്‍ എത്തിച്ചത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയിരുന്നു. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ദീപേഷ് ദേവേന്ദ്രനെയാണ് പാകിസ്ഥാന്‍ കടന്നാക്രമിച്ചത്. ആദ്യ മൂന്നോവറില്‍ 25 റണ്‍സെടുത്ത പാകിസ്ഥാന് നാലാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഹെനില്‍ പട്ടേലിനെ സിക്സ് അടിച്ചതിന് പിന്നാലെ ഹാസാ സഹൂറിനെ മടക്കി ഇന്ത്യ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് ഇന്ത്യക്ക് വിക്കറ്റൊന്നും നേടാനായില്ല. ഏഴാം ഓവറില്‍ പന്തെറിയാനെത്തിയ ദീപേഷ് ദേവേന്ദ്രന്‍ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടാം ഓവറില്‍ ഏഴും മൂന്നാം ഓവറില്‍ 11 റണ്‍സ് വഴങ്ങി. ആദ്യ മൂന്നോവറില്‍ 29 റണ്‍സാണ് ദീപേഷ് വിട്ടുകൊടുത്തത്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: ആയുഷ് മാത്രെ (ക്യാപ്റ്റൻ),വൈഭവ് സൂര്യവംശി,ആരോൺ ജോർജ്,വിഹാൻ മൽഹോത്ര,വേദാന്ത് ത്രിവേദി,അഭിഗ്യാൻ കുണ്ടു, കനിഷ്ക് ചൗഹാൻ,ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്.
പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: സമീർ മിൻഹാസ്,ഹംസ സഹൂർ,ഉസ്മാൻ ഖാൻ,അഹമ്മദ് ഹുസൈൻ,ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ),ഹുസൈഫ അഹ്‌സൻ, നിഖാബ് ഷഫീഖ്,മുഹമ്മദ് ഷയാൻ, അബ്ദുൾ സുബ്ഹാൻ, മുഹമ്മദ് സയ്യം, അലി റാസ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!