ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തുമോ എന്നതിൽ സസ്പെൻസ്

Published : Sep 13, 2026, 09:14 AM IST
Sanju Samson vs Vaibhav Sooryavamshi

Synopsis

ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, വെടിക്കെട്ട് താരം അഭിഷേക് ശർമ്മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരുള്ളതിൽ ആരെ പുറത്തിരുത്തുമെന്നത് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ വെല്ലുവിളിയാണ്.

ദില്ലി: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാനുള്ള ലക്ഷ്യത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ടിവിയിൽ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമം കാണാനാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ടീം സെലക്ഷനിലെ പ്രതിഭാ ധാരാളിത്തമാണ് ഇന്ത്യൻ ക്യാമ്പിന്‍റെ പ്രധാന തലവേദന. ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, വെടിക്കെട്ട് താരം അഭിഷേക് ശർമ്മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരുള്ളതിൽ ആരെ പുറത്തിരുത്തുമെന്നത് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ വെല്ലുവിളിയാണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

മധ്യനിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം തിലക് വർമ്മയും ശിവം ദുബേയും ബാറ്റിംഗിന് കരുത്തേകും. ബൗളിംഗ് നിരയിലേക്ക് പരിക്ക് മാറി സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. അർഷ്ദീപ് സിംഗിനൊപ്പം ബുംറയും ചേരുമ്പോൾ പേസ് നിര അതിശക്തമാകും. സ്പിൻ വിഭാഗത്തിൽ അക്സർ പട്ടേലും വരുൺ ചക്രവർത്തിയും പ്ലേയിംഗ് ഇലവനിൽ ഇടം ഉറപ്പാക്കാനാണ് സാധ്യത.

എന്നാൽ ടി20 ഫോർമാറ്റിൽ നിസാരക്കാരായി കാണാൻ സാധിക്കാത്ത നിരയാണ് അഫ്ഗാനിസ്ഥാനുടേത്. റഷീദ് ഖാൻ, മുഹമ്മദ് നബി, നൂർ അഹമ്മദ് തുടങ്ങിയ ലോകോത്തര സ്പിന്നർമാർക്ക് പുറമെ റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുളള ഒമർസായി എന്നീ അപകടകാരികളായ ബാറ്റർമാരും അടങ്ങുന്ന അഫ്ഗാൻ സംഘം ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സച്ചിന്റെ ടെസ്റ്റ്‌ റെക്കോര്‍ഡും ഇനി ഇംഗ്ലണ്ട്‌ നായകന്റെ റൂട്ടില്‍! എഡ്‌ജ്‌ബാസ്‌റ്റണില്‍ 1000 റണ്‍സ്‌ കടന്നതോടെ കാലിസിനും പോണ്ടിംഗിനുമൊപ്പം
അവസാന ടെസ്റ്റിലും വമ്പൻ ജയം, പാകിസ്ഥാനെ 'വൈറ്റ്‌വാഷ്' ചെയ്ത് ഇംഗ്ലണ്ട്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളിൽ മാറ്റം