ഇന്ത്യക്കെതിരെ ഓസീസിനെ നയിക്കാന്‍ സ്റ്റീവ് സ്മിത്ത് എത്തുമോ?; നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ

By Web TeamFirst Published Nov 12, 2020, 8:36 PM IST
Highlights

സ്മിത്തിനെ നായകനാക്കുന്ന കാര്യം ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം പരിഗണിച്ചില്ല എന്ന് മാത്രമെ ഇപ്പോള്‍ പറയാനാവു. എന്നാല്‍ അതിനര്‍ത്ഥം സ്മിത്ത് ഇനി ഒരിക്കലും നായകനാവില്ല എന്നല്ല.

സിഡ്നി: ഇന്ത്യക്കെതിരായ പരമ്പരയില്‍ ടിം പെയ്നിന് പകരം സ്റ്റീവ് സ്മിത്തിനെ നായകനാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ്. സ്മിത്ത് ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാമെന്നും ടിം പെയ്നിനെ എഴുതി തള്ളാറായിട്ടില്ലെന്നും ഹോണ്‍സ് പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് നായകസ്ഥാനത്ത് സ്മിത്തിന് ഏര്‍പ്പെടുത്തിയിരുന്ന രണ്ട് വര്‍ഷ വിലക്ക് ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ടിം പെയ്നിനെ ക്യാപ്റ്റനായി നിലനിര്‍ത്തിയപ്പോള്‍ പാറ്റ് കമിന്‍സിനെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നായകസ്ഥാനത്തേക്ക് സ്മിത്തിന്‍റെ പേര് ഉയര്‍ന്നു വന്നില്ലെന്ന് ഹോണ്‍സ് പറഞ്ഞു.

സ്മിത്തിനെ നായകനാക്കുന്ന കാര്യം ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം പരിഗണിച്ചില്ല എന്ന് മാത്രമെ ഇപ്പോള്‍ പറയാനാവു. എന്നാല്‍ അതിനര്‍ത്ഥം സ്മിത്ത് ഇനി ഒരിക്കലും നായകനാവില്ല എന്നല്ല. തീര്‍ച്ചയായും നായകസ്ഥാനത്തേക്ക് അദ്ദേഹവും പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം-ഹോണ്‍സ് വ്യക്തമാക്കി.

ടിം പെയ്ന്‍ ഇതുവരെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ലല്ലോ, അദ്ദേഹം, ഒഴിയുന്ന ഒരുഘട്ടം വരുമ്പോള്‍ എല്ലാ സാധ്യതകളും പരിഗണിക്കുമെന്നും ഹോണ്‍സ് പറഞ്ഞു. ടിം പെയ്ന്‍ ടെസ്റ്റ് ടീമിനെ നയിക്കുമ്പോള്‍
ആരോണ്‍ ഫഞ്ചാണ് ഓസീസിന്‍റെ ഏകദിന, ടി20 ടീമുകളെ നയിക്കുന്നത്.

click me!