ബുംറയോ ശങ്കറോ അല്ല, കളി തിരിച്ചത് ആ താരമെന്ന് ഫിഞ്ച്

Published : Mar 06, 2019, 01:04 PM ISTUpdated : Mar 06, 2019, 01:14 PM IST
ബുംറയോ ശങ്കറോ അല്ല, കളി തിരിച്ചത് ആ താരമെന്ന് ഫിഞ്ച്

Synopsis

വിരാട് കോലിയാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ഓസീസ് നിരയിലെ ആദ്യ നാലു ബാറ്റ്സ്മാന്‍മാരില്‍ ആരെങ്കിലും അവസാനം വരെ പിടിച്ചു നിന്നിരുന്നെങ്കില്‍ വിജയം അപ്രാപ്യമാവില്ലായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു.

നാഗ്പൂര്‍: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നിര്‍ണായകമായത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗാമെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. കോലിയുടെ സെഞ്ചുറിയാണ് നാഗ്പൂരിലെ സ്ലോ ട്രാക്കില്‍ ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചതെന്നും മത്സരശേഷം ഫിഞ്ച് പറഞ്ഞു.

വിരാട് കോലിയാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ഓസീസ് നിരയിലെ ആദ്യ നാലു ബാറ്റ്സ്മാന്‍മാരില്‍ ആരെങ്കിലും അവസാനം വരെ പിടിച്ചു നിന്നിരുന്നെങ്കില്‍ വിജയം അപ്രാപ്യമാവില്ലായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു. സ്റ്റോയിനസ് ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തത്. പക്ഷെ വിജയം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ല. സ്റ്റോയിനസ് നേരത്തെ റിസ്ക് എടുത്ത് വമ്പനടിക്ക് മുതിര്‍ന്ന് പുറത്തായിരുന്നെങ്കില്‍ ഞങ്ങള്‍ നേരത്തെ തോല്‍വി സമ്മതിക്കേണ്ടിവരുമായിരുന്നു. അതുകൊണ്ടാണ് അവസാന ഓവര്‍വരെ സ്റ്റോയിനസ് പിടിച്ചുനിന്നത്-ഫിഞ്ച് പറഞ്ഞു.

Also Read:നിദാഹാസ് ട്രോഫിയിലെ പാപക്കറ കഴുകിക്കളഞ്ഞ് ഇന്ത്യയുടെ 'വിജയ് സൂപ്പര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ എട്ട് റണ്‍സ് അകലെ ഓസീസ് തോല്‍വി സമ്മതിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സിന്റെ മികച്ച തുടക്കം ലഭിച്ചശേഷമായിരുന്നു ഓസ്ട്രേലിയയുടെ തോല്‍വി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു