
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ കോലി നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയതിനെ വിമര്‍ശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിലയിരുത്തപ്പെടുന്നത്. അദ്ദേഹംപോലും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് മത്സരശേഷം ലക്ഷ്മണ്‍ പറഞ്ഞു.
ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എപ്പോഴും ഏറ്റവും കൂടുതല്‍ പന്തുകള്‍ കളിക്കുകയാണ് വേണ്ടത്. ഓസ്ട്രേലിയയെ പോലെ ശക്തമായ ബൗളിംഗ് നിരയുള്ള ഒരു ടീമിനെതിരെ പരീക്ഷണം നടത്തുന്നത് ശരിയല്ല. ശിഖര്‍ ധവാന്റെ പരിചയസമ്പത്തും രാഹുലിന്റ ഫോമും കണക്കിലെടുത്ത് ഇരുവരെയും കളിപ്പിക്കണമെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷെ അത്തരമൊരു സാഹചര്യത്തില്‍ രാഹുലിനെ നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
നേരത്തെ കോലി നാലാം നമ്പറില്‍ ഇറങ്ങിയതിനെ ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡനും വിമര്‍ശിച്ചിരുന്നു. എല്ലാ താരങ്ങളെയും ഒരു മത്സരത്തില്‍ ഉള്‍ക്കൊള്ളാനാകില്ലെന്നും ചില കടുത്ത തീരൂമാനങ്ങള്‍ ചിലപ്പോള്‍ വേണ്ടിവരുമെന്നും ഹെയ്ഡന്‍ പറഞ്ഞിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി പതിനായിരത്തോളം റണ്‍സ് നേടിയിട്ടുള്ള കോലി എന്തിനാണ് നാലാം നമ്പറില്‍ ഇറങ്ങുന്നതെന്നും ഹെയ്ഡന്‍ ചോദിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!