ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ഏകദിനം: റണ്ണൊഴുകുമോ? പിച്ച് റിപ്പോര്‍ട്ട്, മത്സരം കാണാന്‍ ഈ വഴികള്‍

By Web TeamFirst Published Dec 6, 2022, 4:23 PM IST
Highlights

ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11.30ന് ടോസ് വീഴും. സോണി ലൈവ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം കാണാം. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സിനാണ് സംപ്രേഷണാവകാശം. 

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യക്ക് ഒപ്പമെത്താന്‍ കഴിയൂ. സീനിയര്‍ താരങ്ങളുടെ മോശം പ്രകടനമെല്ലാം പരിഗണിക്കുമ്പോള്‍ പെട്ടന്നൊരു തിരിച്ചുവരവ് എളുപ്പമല്ല. മധ്യനിരയ്ക്ക് കരുത്തില്ലെന്നുള്ളതും ടീമിനെ പിന്നോട്ടടിപ്പിക്കുന്നു. ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. ബംഗ്ലാദേശ് ടീമിന്റെ വാലറ്റക്കാരെ പുറത്താക്കാന്‍ സാധിക്കാതെ പോയതിലൂടെ മനസിലാക്കാം ഇന്ത്യ ബൗളര്‍മാരുടെ ശക്തിയില്ലായ്മ.

ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയേക്കും. ബൗളിംഗിലും ബാറ്റിംഗിലും മോശം പ്രകടനം പുറത്തെടുത്ത ഷഹബാസ് അഹമ്മദിന് സ്ഥാനം നഷ്ടമായേക്കും. അദ്ദേഹത്തിന് പകരം അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഉമ്രാന്‍ മാലിക്കിനും ഇന്ന് അവസരം നല്‍കിയേക്കും. ആദ്യ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് കുല്‍ദീപ് സെന്‍ വഴിമാറി കൊടുക്കേണ്ടി വരും. കുല്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും റണ്ണൊഴുക്ക് തടയാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഷാര്‍ദുല്‍ ഠാക്കൂറിന് പരിക്കും പരിഗണിക്കും. 

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

സമയം, കാണാനുള്ള വഴികള്‍

ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11.30ന് ടോസ് വീഴും. സോണി ലൈവ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം കാണാം. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സിനാണ് സംപ്രേഷണാവകാശം. 

പിച്ച്, കാലാവസ്ഥ

ഷേര്‍ ബംഗ്ലാ ക്രിക്കറ്റ് ഗ്രൗണ്ടിലെ ശരാശരി സ്‌കോര്‍ 228 റണ്‍സാണ്. സ്ലോ വിക്കറ്റില്‍ ബാറ്റ് ചെയ്യുക എളുപ്പമല്ല. സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ക്ക് എളുപ്പമാവും. ആദ്യ ഏകദിനത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. വേരിയേഷനുകള്‍ കൊണ്ടുവന്നാല്‍ മാത്രമെ പേസര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. മഴയ്ക്കുള്ള ഒരു സാധ്യതയും നാളെയില്ല.

ജീവന്‍മരണ പോരാട്ടത്തിന് മുമ്പ് പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ!

click me!