ENG vs IND : എഡ്‍ജ്‍ബാസ്റ്റണ്‍ പോരില്‍ ടോസ് ഇംഗ്ലണ്ടിന്; നാല് വന്‍ മാറ്റങ്ങളുമായി ഇന്ത്യ

Published : Jul 09, 2022, 06:38 PM ISTUpdated : Jul 09, 2022, 07:02 PM IST
ENG vs IND : എഡ്‍ജ്‍ബാസ്റ്റണ്‍ പോരില്‍ ടോസ് ഇംഗ്ലണ്ടിന്; നാല് വന്‍ മാറ്റങ്ങളുമായി ഇന്ത്യ

Synopsis

ടി20 ചരിത്രത്തില്‍ 20 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 11 ജയവുമായി ഇന്ത്യക്ക് വ്യക്തമായ ലീഡുണ്ട്.

എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര(ENG vs IND T20Is) വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീം ഇന്ത്യ എഡ്‍ജ്‍ബാസ്റ്റണില്‍(Edgbaston) ആദ്യം ബാറ്റ് ചെയ്യും. രണ്ടാം ടി20യില്‍(ENG vs IND 2nd T20I) ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലർ(Jos Buttler)  ബൗളിം​ഗ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനായി റിച്ചാർഡ് ഗ്ലീസന്‍(Richard Gleeson) അരങ്ങേറ്റം കുറിക്കും. ഡേവിഡ് വില്ലിയും പ്ലേയിംഗ് ഇലവനിലെത്തി. ടോപ്‍ലിയും മില്‍സുമായി പുറത്തായത്. 

നിർണായക രണ്ടാം ടി20യില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്സർ പട്ടേല്‍, അർഷ്‍ദീപ് സിംഗ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലില്ലാത്തത്. രോഹിത്തിനൊപ്പം റിഷഭ് പന്ത് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. രണ്ട് ബൗണ്ടറികള്‍ വീതം നേടിയാല്‍ ഇരുവ‍‍ർക്കും രാജ്യാന്തര ടി20യില്‍ 300 ഫോറുകളാവും. 

ഇന്ത്യന്‍ ടീം: Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

ഇംഗ്ലണ്ട് ടീം: Jason Roy, Jos Buttler(w/c), Dawid Malan, Liam Livingstone, Harry Brook, Moeen Ali, Sam Curran, David Willey, Chris Jordan, Richard Gleeson, Matthew Parkinson  

മുന്‍കണക്ക്

ടി20 ചരിത്രത്തില്‍ 20 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 11 ജയവുമായി ഇന്ത്യക്ക് വ്യക്തമായ ലീഡുണ്ട്. 9 കളികളില്‍ ഇംഗ്ലണ്ട് ജയിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന അഞ്ച് കളികളില്‍ നാലും നീലപ്പട ജയിച്ചതും ടീമിന് പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്. അതേസമയം എഡ്‍ജ്ബാസ്റ്റണില്‍ മുമ്പ് ഒരുതവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിന് മഴ ഭീഷണിയില്ല എന്നത് ആരാധകർക്ക് സന്തോഷവാർത്തയാണ്. 

ENG vs IND : ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ക്ക് മേല്‍ മഴമേഘങ്ങള്‍ നിറയുമോ? എഡ്‍ജ്‍ബാസ്റ്റണിലെ കാലാവസ്ഥാ പ്രവചനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഏകദിനത്തില്‍ ടി20 കളിച്ച് സൂര്യവന്‍ഷി; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍