ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടി20യില്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനമാണ് പുറത്തുവന്നിരിക്കുന്നത്

എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര(ENG vs IND T20Is) സ്വന്തമാക്കാന്‍ ടീം ഇന്ത്യ(Team India) ഇന്നിറങ്ങുകയാണ്. എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് രണ്ടാം ടി20(England vs India 2nd T20I) ആരംഭിക്കുക. വിരാട് കോലിക്കൊപ്പം (Virat Kohli) ആരൊക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തും എന്നത് ആകാംക്ഷയാണ്. മറ്റൊരു കാത്തിരിപ്പ് കൂടി ആരാധകർക്കുണ്ട്. പരമ്പര ജയം തേടി രോഹിത് ശർമ്മയും(Rohit Sharma) സംഘവും ഇറങ്ങുമ്പോള്‍ മത്സരത്തിന്‍റെ രസം കൊടുത്താന്‍ എഡ്‍ജ്‍ബാസ്റ്റണില്‍(Edgbaston Weather Forecast) മഴയെത്തുമോ?

എഡ്‍ജ്‍ബാസ്റ്റണില്‍ നിന്ന് ആശ്വാസ വാർത്ത

ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടി20യില്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനമാണ്പു റത്തുവന്നിരിക്കുന്നത്. എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യതകള്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്നില്ല. 19ഡിഗ്രി സെല്‍ഷ്യസിന് അടുത്തായിരിക്കും എഡ്‍ജ്‍ബാസ്റ്റണിലെ താപനില. അതിനാല്‍ തന്നെ പരമ്പര ജയം തേടി ഇന്ത്യക്കും തിരിച്ചുവരവ് കൊതിച്ച് ഇംഗ്ലണ്ടിനും ധൈര്യമായി മൈതാനത്തിറങ്ങാം. 

സതാംപ്‍ടണില്‍ നടന്ന ആദ്യ ടി20 മത്സരം 50 റണ്‍സിന് വിജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ ആദ്യ മത്സരം വിജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്നതാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും ആശങ്ക. കഴിഞ്ഞ മത്സരം കളിച്ച പേസർ അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തതിനാല്‍ ബൗളിംഗില്‍ മാറ്റമുറപ്പ്. ഉമ്രാന്‍ മാലിക്കും അവസരത്തിനായി കാത്തിരിക്കുന്നു. മത്സരം മാറ്റിമറിക്കാന്‍ കരുത്തുള്ള വെടിക്കെട്ട് ബാറ്റർമാരുള്ള ഇംഗ്ലണ്ടിനെ ചില്ലറക്കാരായി കാണാനാവില്ല. 

മുന്‍കണക്ക്

ടി20 ചരിത്രത്തില്‍ 20 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 11 ജയവുമായി ഇന്ത്യക്ക് വ്യക്തമായ ലീഡുണ്ട്. 9 കളികളില്‍ ഇംഗ്ലണ്ട് ജയിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന അഞ്ച് കളികളില്‍ നാലും നീലപ്പട ജയിച്ചതും ടീമിന് പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്. അതേസമയം എഡ്‍ജ്ബാസ്റ്റണില്‍ മുമ്പ് ഒരുതവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 

ENG vs IND : ഹിറ്റ്മാനും കിംഗും ഒപ്പത്തിനൊപ്പം; ഒരേ നാഴികക്കല്ലിനരികെ വിരാട് കോലിയും രോഹിത് ശർമ്മയും