
ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ചെപ്പോക്കിലെ പിച്ചിൽ ഇംഗ്ലീഷ് ബാറ്റ്സ്‌മാൻമാർ സ്‌പിന്നര്‍മാർക്ക് മുന്നിൽ കറങ്ങി വീണതിനു പിന്നാലെ ഒളിയമ്പുമായി ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. പരമ്പരയിൽ പിന്നിൽ നിൽക്കെ ഇന്ത്യയുടെ തന്ത്രപരമായ തീരുമാനം എന്നാണ് കോലിയെ ടാഗ് ചെയ്ത് കൊണ്ടുള്ള ട്വീറ്റ്. ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നെങ്കിൽ ഇന്ത്യ 2-0ന് പിന്നിൽ പോകുമായിരുന്നു എന്ന് എഴുതിയ പീറ്റേഴ്സൺ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കോലിയുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു.
രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ കരുത്തുകാട്ടിയപ്പോള്‍ വെറും 134 റണ്‍സില്‍ പുറത്തായിരുന്നു ജോ റൂട്ടും സംഘവും. ഇതില്‍ ഏഴ് വിക്കറ്റ് വീഴ്‌ത്തിയത് സ്‌പിന്നര്‍മാരാണ്. 23.5 ഓവറില്‍ 43 റണ്‍സ് വഴങ്ങി രവിചന്ദ്ര അശ്വിന്‍ അഞ്ച് വിക്കറ്റ് കൊയ്‌തു. ഡോം സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഓലി സ്റ്റോണ്‍, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ അശ്വിന് കീഴടങ്ങി.
അരങ്ങേറ്റം മോശമാക്കാതെ അക്‌സര്‍; റൂട്ട് തെറ്റി റൂട്ട്
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പോലും സ്‌പിന്‍ കെണിയില്‍ വീഴുന്നതിന് ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയം സാക്ഷിയായി. സ്‌പിന്നിനെ നേരിടുന്നതില്‍ വിദഗ്ധനായ റൂട്ട് അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന അക്‌സര്‍ പട്ടേലിന് മുന്നിലാണ് വീണത്. അക്സറിനെ സ്വീപ് ചെയ്യാനുള്ള ശ്രമം അശ്വിന്‍റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 2017ന് ശേഷം ആദ്യമായാണ് ജോ റൂട്ട് സ്‌പിന്നറെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ പുറത്താകുന്നത്. മൊയിന്‍ അലിയാണ് അക്‌സറിന്‍റെ പന്തില്‍ പുറത്തായ മറ്റൊരു താരം.
ക്രിക്കറ്റ് ചരിത്രത്തിലാദ്യം! അഞ്ച് വിക്കറ്റോടെ നേട്ടങ്ങള്‍ വാരിക്കൂട്ടി അശ്വിന്‍
മറ്റ് മൂന്ന് വിക്കറ്റുകള്‍ പേസര്‍മാരായ ഇശാന്ത് ശര്‍മ്മയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് നേടിയത്. ആറ് ഓവര്‍ മാത്രമെറിഞ്ഞ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് വിക്കറ്റ് നേടാനായില്ല. ആദ്യ ടെസ്റ്റ് 227 റണ്‍സിന് തോറ്റ ടീം ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്.
രോഹിത്തും പൂജാരയും ക്രീസില്‍; രണ്ടാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ, മികച്ച ലീഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!