
ലോര്‍ഡ്‌സ്: ലോര്‍ഡ്‌സ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് 67തകര്‍ച്ച. അവസാന ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിൽ ബാറ്റിംഗ് തകർച്ചയെ നേരിടുകയാണ്. റണ്ണൊന്നുമെടുക്കാതെ മൊയീൻ അലിയും ജോസ് ബട്ലറുമാണ് ക്രീസിൽ.റോറി, ബേൺസ്(0), ഡൊമനിക് സിബ്ലി(0), ഹസീബ് ഹമീദ്(9), ജോണി ബെയർസ്റ്റോ(2) ജോ റൂട്ട്(33) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി ഇഷാന്ത് ശർമയും ജസ്പ്രീത് ബുമ്രയും രണ്ട് വീതവും, മുഹമ്മദ് ഷമി ഓരു വിക്കറ്റും വീഴ്ത്തി.
ചായക്ക് തൊട്ടു മുമ്പ് അവസാന പന്തിൽ ജോണി ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഇഷാന്ത് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയത്. ചായക്ക് ശേഷമുള്ള ആദ്യ ഓവറിൽ വിജയത്തിലേക്കുള്ള ഇന്ത്യയുടെ വഴി മുടക്കി നിന്ന ക്യാപ്റ്റൻ ജോ റൂട്ടിനെ(33) ബുമ്ര സ്ലിപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ കൈകളിലെത്തിച്ചു.
അവസാന സെഷനിൽ ഇനി 36 ഓവറുകളിൽ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന ആറു വിക്കറ്റ് കൂടി നേടാനായാൽ ലോർഡ്സിൽ ഇന്ത്യക്ക് ഐതിഹാസിക ജയം സ്വന്തമാക്കാം. അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ മൊയീൻ അലിയിലും ജോസ് ബട്‌ലറിലുമാണ് ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷ.
ജസ്പ്രീത് ബുമ്ര എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ ഓപ്പണര്‍ റോറി ബേണ്‍സിനെ നഷ്ടമായ ഇംഗ്ലണ്ടിന് മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ മറ്റൊരു ഓപ്പണറായ ഡൊമനിക് സിബ്ലിയെയും നഷ്ടമായി. സ്കോർ ബോർഡിൽ ഒരു റണ്ണെത്തുമ്പേഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സിലേതുപോലെ ക്യാപ്റ്റൻ ജോ റൂട്ട് തകരാതെ പിടിച്ചു നിർത്തി. എന്നാൽ മറുവശത്ത് ഹസീബ് ഹമീദിനെ ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.
വാലിൽ കുത്തി തല ഉയർത്തി ഇന്ത്യ
ആറിന് 181 എന്ന നിലയിൽ അവസാനദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 22 റൺസെടുത്ത ഇഷാന്ത് വീണതോടെ ഇന്ത്യൻ ലീഡ് 200 കടക്കില്ലെന്ന് ഉറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആദ്യം ഇഷാന്ത് ശര്‍മയും പിന്നീഷ് മുഹമ്മദ് ഷമിയും ജസ്പ്രീത്പ ബുമ്രയും നടത്തിയചെറുത്തുനിൽപ്പാണ് മാന്യമായ ലീഡ് സമ്മാനിച്ചത്.
ഇന്നലത്തെ വ്യക്തിഗത സ്‌കോറിനോട് എട്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത് പന്ത് (22) ആദ്യം മടങ്ങി. പിന്നാലെ ഇശാന്ത് (16) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് വിക്കറ്റുകളും റോബിന്‍സണിനായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന ഷമി- ബുമ്ര സഖ്യം ഇന്ത്യയുടെ ലീഡ് 250 കടത്തി. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. മൊയീന്‍ അലിക്കെതിരെ സിക്‌സടിച്ചാണ് ഷമി അര്‍ധ സെഞ്ചുറി നേടിയത്. ഇരുവരും ഇതുവരെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബുമ്രയുടെ അക്കൗണ്ടില്‍ രണ്ട് ബൌണ്ടറികളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!