
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യൻ താരം ആർ അശ്വിൻ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. കൗണ്ടിയിൽ സറേക്കായാണ് അശ്വിൻ കളിക്കുക. സോമർസെറ്റിനെതിരായ മത്സരത്തിനുള്ള 13 അംഗ ടീമിൽ അശ്വിനും ഇടം നേടി. പരിക്കേറ്റ് മടങ്ങിയ കിവീസ് പേസർ കെയ്ൽ ജമൈസണ് പകരമാണ് അശ്വിനെ സറെ ടീമിലെടുത്തത്.
കൗണ്ടിയിൽ കളിക്കാനായി തൊവിൽ വിസ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അശ്വിൻ. തൊഴിൽ വിസ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തിലാണ് അശ്വിനെ സറെ 13 അംഗ ടീമിലുൾപ്പെടുത്തിയത്. കൗണ്ടിയിൽ സോമർസെറ്റിനെതിരായ ഒരു മത്സരം മാത്രമാകും അശ്വിൻ സറേക്കായി കളിക്കുക. ഇതിനുശേഷം അശ്വിൻ ഇന്ത്യൻ ക്യാംപിലേക്ക് മടങ്ങും.
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് അശ്വിനായിരുന്നു. 71 വിക്കറ്റുകളാണ് അശ്വിൻ എറിഞ്ഞിട്ടത്. 70 വിക്കറ്റുമായി ഓസ്ട്രേലിയയുടെ പാറ്റ് കമിൻസാണ് രണ്ടാം സ്ഥാനത്ത്. 79 ടെസ്റ്റിൽ നിന്ന് 413 വിക്കറ്റുകളാണ് ടെസ്റ്റിൽ ഇതുവരെ അശ്വിന്റെ നേട്ടം.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!