കൊവിഡ് പ്രതിസന്ധി: ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് പുതിയ മത്സരക്രമം

By Web TeamFirst Published Jul 10, 2021, 2:22 PM IST
Highlights

നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഈ മാസം 13 മുതല്‍ 25 വരെയായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്

കൊളംബോ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പുനക്രമീകരിച്ച ശ്രീലങ്ക-ഇന്ത്യ പരമ്പര ജൂലൈ 18 മുതല്‍ 29 വരെ നടക്കുമെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലുള്ളത്. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഈ മാസം 13 മുതല്‍ 25 വരെയായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. 

മത്സരങ്ങളുടെ സമയക്രമം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരക്രമത്തില്‍ മാറ്റമുള്ളതായി ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ സ്ഥിരീകരിച്ചതായി ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഷെഡ്യൂളിന്‍റെ അനുമതിക്കായി ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ ജയ് ഷായുമായി ഇന്ന് രാവിലെ സംസാരിച്ചിരുന്നു. 

ശ്രീലങ്കൻ ടീമില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരമ്പര പ്രതിസന്ധിയിലായത്. ലങ്കൻ ബാറ്റിംഗ് പരിശീലകൻ ഗ്രാന്റ് ഫ്ലവറിനും ഡേറ്റാ അനലിസ്റ്റ് ജി. ടി നിരോഷനുമാണ് ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് കളിക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഇവരെല്ലാം ക്വാറന്‍റീനിൽ തുടരുകയാണ്. ഇതോടെ പരമ്പര നീട്ടിവയ്‌ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. 

പരമ്പരയ്‌ക്കായി ഇന്ത്യന്‍ ടീം നേരത്തെ തന്നെ കൊളംബോയിലെത്തിയിരുന്നു. വിരാട് കോലിയുടെ നേതൃത്വത്തില്‍ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ശിഖര്‍ ധവാനാണ് ലങ്കയില്‍ ടീമിനെ നയിക്കുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഉപനായകന്‍. രവി ശാസ്‌ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡിനാണ് പരിശീലകന്‍റെ റോള്‍. സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കല്‍, പൃഥ്വി ഷാ, ചേതന്‍ സക്കറിയ തുടങ്ങിയ യുവതാരങ്ങള്‍ ടീമിലുണ്ട്. 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

എന്തൊരു മെയ്‌വഴക്കം, ടൈമിംഗ്; വണ്ടര്‍ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍- വീഡിയോ

ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണം; ആവശ്യവുമായി മുന്‍ വിക്കറ്റ് കീപ്പര്‍

ഇത് ധോണിയുടെ അവസാന ഐപിഎല്ലോ?; മറുപടി നൽകി റെയ്ന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!