രോഹിത് വീണു; നിലയുറപ്പിച്ച് രാഹുല്‍; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

By Web TeamFirst Published Aug 5, 2021, 6:18 PM IST
Highlights

ആദ്യ മണിക്കൂറുകളില്‍ പേസര്‍മാരെ തുണച്ച പിച്ചില്‍ കരുതലോടെയാണ് രാഹുലുപം രോഹിത്തും തുടങ്ങിയത്. മോശം പന്തുകള്‍ മാത്രം തെരഞ്ഞുപിടിച്ച് ശിക്ഷിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.

ലണ്ടന്‍: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. 48 റണ്‍സുമായി കെ എല്‍ രാഹുലും രണ്ട് റണ്ണുമായി ചേതേശ്വര്‍ പൂജാരയും ക്രീസിലുണ്ട്. 36 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒല്ലി റോബിന്‍സാണാണ് രോഹിത്തിനെ വീഴ്ത്തിയത്.

കരുതലോടെ തുടങ്ങി

ആദ്യ മണിക്കൂറുകളില്‍ പേസര്‍മാരെ തുണച്ച പിച്ചില്‍ കരുതലോടെയാണ് രാഹുലുപം രോഹിത്തും തുടങ്ങിയത്. മോശം പന്തുകള്‍ മാത്രം തെരഞ്ഞുപിടിച്ച് ശിക്ഷിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. ഭാഗ്യത്തിന്‍റെ പിന്തുണ കൂടി ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിനുണ്ടായിരുന്നു. പല എഡ്ജുകളും സ്ലിപ്പിലെത്തിയില്ല.

24-ാം ഓവറില്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് ഇംഗ്ലണ്ട് റിവ്യു തേടിയെങ്കിലും ഇന്‍സൈഡ് എഡ്ജുണ്ടായിരുന്നതിനാല്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായില്ല. 28-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.

ആദ്യ ഒരു മണിക്കൂറിനുശേഷം ബാറ്റിംഗ് എളുപ്പമായതോടെ ഇരുവരും അനായാസം റണ്‍സ് കണ്ടെത്തി. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പുള്ള അവസാന ഓവറില്‍ രോഹിത് ശര്‍മയെ സാം കറന്‍റെ കൈകളിലെത്തിച്ച് റോബിന്‍സണ്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 107 പന്തിലാണ് രോഹിത് ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 36 റണ്‍സെടുത്തത്.

click me!