അവര്‍ രണ്ടാളും ബാറ്റിംഗില്‍ ഉത്തരവാദിത്തം കാട്ടിയേ തീരൂ; ആവശ്യവുമായി ലക്ഷ്‌മണ്‍

By Web TeamFirst Published Feb 11, 2021, 11:24 AM IST
Highlights

ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 227 റണ്‍സിന്‍റെ തോല്‍വി നേരിട്ടപ്പോള്‍ ഇരുവരും വലിയ വിമര്‍ശനം കേട്ടിരുന്നു. 

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് മുന്നില്‍ പ്രത്യേക ആവശ്യവുമായി മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മയും മധ്യനിര താരവും ഉപനായകനുമായ അജിങ്ക്യ രഹാനെയും ബാറ്റിംഗില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം എന്ന് വിവിഎസ് ആവശ്യപ്പെട്ടു. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 227 റണ്‍സിന്‍റെ തോല്‍വി നേരിട്ടപ്പോള്‍ ഇരുവരും വലിയ വിമര്‍ശനം കേട്ടിരുന്നു. 

'അടുത്ത മത്സരത്തില്‍ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നത് കാണണം. അവര്‍ മത്സരം ജയിപ്പിക്കുകയോ ടീമിനെ സംരക്ഷിക്കുകയോ വേണം. പോരാടാന്‍ തയ്യാറായിരുന്നില്ല എന്നാണ് രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തായ രീതി കണ്ടപ്പോള്‍ തോന്നിയത്. ആന്‍ഡേഴ്‌‌സണ്‍ റിവേഴ്‌സ് സ്വിങ് പന്തുകള്‍ എറിയുമെന്ന് അറിയാവുന്നതാണ്. നല്ല പന്തില്‍ പുറത്താകാം. എന്നാല്‍ ഫൂട്ട്‌വര്‍ക്കും പൊസിഷനും കൃത്യമല്ലെങ്കില്‍, അതും ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍, നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടിവരും. ഇതാണ് രഹാനെയ്‌ക്ക് സംഭവിച്ചത്'. 

'മുസ്ലിം താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, മതപണ്ഡിതരെ ക്ഷണിച്ചു'; വിവാദങ്ങളോട് പ്രതികരിച്ച് വസിം ജാഫര്‍

'ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് പുറത്തായ രീതി നിരാശപ്പെടുത്തുന്നതാണ്. ബൗളര്‍മാര്‍ എവിടെയാണ് ആക്രമിക്കുകയെന്നും എന്താണ് നിങ്ങളുടെ പോരായ്‌മകള്‍ എന്നും ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കറിയാം. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ഓഫ് സ്റ്റംപിന് പുറത്തുവരുന്ന പന്തുകളില്‍ രോഹിത് ശര്‍മ്മ കുറച്ചുകൂടി ശ്രദ്ധയോടെ കളിക്കണം എന്നാണ് തോന്നുന്നത്' എന്നും വിവിഎസ് ലക്ഷ്‌മണ്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ ജഡേജ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പുറത്ത്

ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും ബാറ്റിംഗ് പരാജയമായിരുന്നു. രോഹിത് 6, 12 വീതവും രഹാനെ 1, 0 എന്നിങ്ങനെയും സ്‌കോര്‍ മാത്രമാണ് നേടിയത്. ബോക്‌സിംഗ് ഡേ ടെസ്റ്റിലെ മാച്ച് വിന്നിംഗ് സെഞ്ചുറിക്ക് ശേഷം ഫോമില്ലായ്‌മ രഹാനെയെ അലട്ടുകയാണ്. ആദ്യ ടെസ്റ്റിലെ ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തിയിട്ടുണ്ട്(1-0). ചെന്നൈയില്‍ പതിമൂന്നാം തീയതി മുതലാണ് രണ്ടാം ടെസ്റ്റ് നടക്കുക. 

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ കളിച്ചേക്കില്ല

 

click me!