Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ കളിച്ചേക്കില്ല

ടീമിലെ റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണ് താരത്തെ പുറത്തിരുത്തുന്നത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് നയിച്ചത് ആന്‍ഡേഴ്‌സണിന്റെ മാജിക് സ്‌പെല്ലായിരുന്നു.
 

James Anderson likely to miss second test against India
Author
Chenani, First Published Feb 11, 2021, 6:55 AM IST

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ കളിച്ചേക്കില്ല. ആന്‍ഡേഴ്‌സണ് പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്തിയേക്കും. ടീമിലെ റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണ് താരത്തെ പുറത്തിരുത്തുന്നത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് നയിച്ചത് ആന്‍േഡഴ്‌സണിന്റെ മാജിക് സ്‌പെല്ലായിരുന്നു. ചെന്നൈ ടെസ്റ്റിന്റെ അവസാന ദിനം ശുഭ്മാന്‍ ഗില്‍, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരെ ആന്‍ഡേഴ്‌സണ്‍ മടക്കിയിരുന്നു. 

മികച്ച ഫോമില്‍ കളിക്കുന്ന സമയത്ത് ആന്‍ഡേഴ്‌സണെ മാറ്റിനിര്‍ത്തുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. എന്നാല്‍ ടീമിന്റെ ടൊട്ടേഷന്‍ പോളിസി കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ശ്രീലങ്കയ്ക്കതിരെ ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ കളിച്ചിരുന്നില്ല. ബ്രോഡിനായിരുന്നു അവസരം ലഭിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ബ്രോഡിന് പകരം ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. പരമ്പര ഇംഗ്ലണ്ട് 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു.

ചെന്നൈയിലെ കടുത്ത ചൂടും ഇംഗ്ലീഷ് ടീം മാനേജ്‌മെന്റിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ''ആന്‍ഡേഴ്‌സണ്‍ മുമ്പൊന്നുമില്ലാത്ത വിധം ഫിറ്റാണെന്ന് വ്യക്തമായ ബോധമുണ്ട്. എന്നാല്‍ ചെന്നൈയിലെ കടുത്ത ചൂടില്‍ കാര്യമായി പരിക്കേല്‍ക്കാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, ടീമിലെ മറ്റുള്ള താരങ്ങള്‍ക്കും അവസരം ലഭിക്കുകയും ചെയ്തു.'' സില്‍വര്‍വുഡ് കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios